സൂര്യകുമാറിനേക്കാള്‍ കേമന്‍ റിസ്വാന്‍, തന്നേക്കാള്‍ മികച്ച താരങ്ങളില്ലെന്ന് അവനറിയാം; വിലയിരുത്തലുമായി സല്‍മാന്‍ ബട്ട്

ടി20 റാങ്കിംഗില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യ-പാക് പോരിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. പാകിസ്ഥാന്‍രെ മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനം അലങ്കരിക്കുമ്പോള്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് പട്ടികയില്‍ രണ്ടാമത്. ഇവരില്‍ ആരാണ് ഏറ്റവും മികച്ച താരമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്.

സൂര്യകുമാറും റിസ്വാനും നന്നായി റണ്‍സ് നേടുന്നവരാണ്. രണ്ട് പേരും രണ്ട് ശൈലിയില്‍ കളിക്കുന്നവരായതിനാല്‍ താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. എന്നാല്‍ റിസ്വാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. തനിക്ക് ശേഷം വലിയ താരങ്ങള്‍ പിന്നിലില്ലെന്ന് റിസ്വാനറിയാം. എന്നാല്‍ സൂര്യകുമാറിന് ശേഷവും മുമ്പും വലിയ താരങ്ങളുണ്ട്.

ടീമിന് ആവിശ്യമുള്ളപ്പോഴെല്ലാം റിസ്വാന്‍ ടോപ് ക്ലാസ് പ്രകടനം നടത്താറുണ്ട്. സൂര്യകുമാര്‍ മനോഹര ഇന്നിംഗ്സുകളിലൂടെ പെട്ടെന്ന് മത്സരഫലത്തെ മാറ്റുന്നവനാണ്. ഇന്ത്യന്‍ ടീമില്‍ മറ്റ് സൂപ്പര്‍ താരങ്ങളുമുള്ളതിനാല്‍ സൂര്യകുമാറിന് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടില്ലെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനൊപ്പം ആരാധകര്‍ കാത്തിരിക്കുന്ന സൂര്യകുമാര്‍-റിസ്വാന്‍ പെര്‍ഫോമന്‍സിന് കൂടിയാവും. ടൂര്‍ണമെന്റിലെ മികച്ച പ്രകടനം റാങ്കിംഗില്‍ ഇരുവരെയും കൂടുതല്‍ മുന്നിലെത്തിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ