റിഷഭ് പന്തിന്റെ തിരിച്ചുവരവ് തിയതി സ്ഥിരീകരിച്ചു, മടങ്ങി വരവിൽ ക്യാപ്റ്റൻ: റിപ്പോർട്ട്

ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററാണ് റിഷഭ് പന്ത്. എന്നിരുന്നാലും, ജൂലൈയിൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ കാലിനേറ്റ പരിക്കിനെത്തുടർന്ന് പുറത്തായതിനാൽ, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ അദ്ദേഹം കളിക്കുന്നില്ല. ടീം മാനേജ്‌മെന്റും ആരാധകരും ഉൾപ്പെടെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴും അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹം കളത്തിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് തോന്നുന്നു. അതും ഒരു ക്യാപ്റ്റനെന്ന നിലയിൽ.

2025-26 രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട് മത്സരത്തിനുള്ള ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രഖ്യാപിച്ച 25 അംഗ ഡൽഹി ടീമിൽ പന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 5 ന് ഹിമാചൽ പ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ ഡൽഹിക്ക് വേണ്ടി പന്ത് കളിക്കളത്തിൽ തിരിച്ചെത്തും.

ഡൽഹിയുടെ എലൈറ്റ് ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരമാണിത്. ആ മത്സരത്തിൽ അദ്ദേഹം തന്റെ ആഭ്യന്തര ടീമിനെ നയിക്കും. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പൂർണ്ണമായും ഫിറ്റ്നസ് നേടുക എന്നതാണ് പന്തിന്റെ ലക്ഷ്യം എന്നതിനാൽ ഇത് അദ്ദേഹത്തിന് ഒരു പരീക്ഷണമായിരിക്കും.

ഹിമാചൽ പ്രദേശിനെതിരായ രണ്ടാം മത്സരത്തിൽ ഋഷഭ് പന്ത് ക്യാപ്റ്റനാകുമെങ്കിലും, ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരിക്കുന്നത് ആയുഷ് ബഡോണിയാണ്. ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിയെ നയിക്കുക ആയുഷ് ബഡോണി ആയിരിക്കും, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയി യാഷ് ദുൽ നിയമിതനായി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി