തന്റെ റോള്‍ മോഡല്‍ വിക്കറ്റ് കീപ്പര്‍ ആരെന്ന് പറഞ്ഞ് പന്ത്, അത് ധോണിയല്ല!

തന്റെ റോള്‍ മോഡല്‍ വിക്കറ്റ് കീപ്പര്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് റിഷഭ് പന്തെങ്കിലും അദ്ദേഹം തന്റെ റോള്‍ മോഡല്‍ വിക്കറ്റ് കീപ്പറായി പറയുന്നത് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെയാണ്.

ആദം ഗില്‍ക്രിസ്റ്റാണ് എനിക്ക് വലിയ പ്രചോദനം നല്‍കിയ വിക്കറ്റ് കീപ്പര്‍. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ പ്രകടനം കാണുമായിരുന്നു. ക്രിക്കറ്റ് കാണാന്‍ വലിയ താല്‍പര്യം ഉണ്ടായിരുന്ന ആളല്ല ഞാന്‍. എന്നാല്‍ ഗില്‍ ക്രിസ്റ്റിന്റെ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും കാണാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കിഷ്ടമാണ്. ആദ്യമായി ഓസ്ട്രേലിയയില്‍ വെച്ച് ഗില്‍ക്രിസ്റ്റിനെ കണ്ടത് മറക്കാനാവാത്ത അനുഭവമാണ്- റിഷഭ് പറഞ്ഞു.

ഒരു നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് പന്ത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ഏറെ നാളുകളായി കളത്തിന് പുറത്തായിരുന്നു. വരുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തും.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ