IPL 2025: എന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു, 50 വയസായി, ഇനി ഇങ്ങനെയുളള മത്സരങ്ങള്‍ താങ്ങില്ല, കൊല്‍ക്കത്തയെ പൊട്ടിച്ച ശേഷം സ്റ്റാര്‍ ബാറ്റര്‍ പറഞ്ഞത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം ആവേശകരമായ കാഴ്ചവിരുന്നാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യ ബാറ്റിങ്ങില്‍ 111 റണ്‍സിന് പഞ്ചാബിനെ ഓള്‍ഔട്ടാക്കിയ കൊല്‍ക്കത്ത അനായാസം മത്സരത്തില്‍ ജയിച്ചുകയറുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് കളി മാറുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. നാല് വിക്കറ്റുമായി യൂസവേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് നേടി മാര്‍ക്കോ യാന്‍സനും മത്സരം പഞ്ചാബിന് അനുകൂലമാക്കി. അവസാനം റസലിനെ ബോള്‍ഡാക്കി യാന്‍സനാണ് പഞ്ചാബ് കിങ്‌സിന് വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത ടീം 15.3 ഓവറില്‍ 95 റണ്‍സിനാണ് എല്ലാവരും തകര്‍ന്നടിഞ്ഞത്.

ത്രില്ലിങ് മാച്ചില്‍ തന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് പറയുകയാണ് മത്സരശേഷം പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ്. “എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും മുകളിലാണ്. എനിക്ക് ഇപ്പോള്‍ 50 വയസായി. ഇതുപോലുളള കൂടുതല്‍ മത്സരങ്ങള്‍ ഇനി താങ്ങാന്‍ കഴിയില്ല. 112 റണ്‍സ് പ്രതിരോധിച്ച് 16 റണ്‍സ് ജയമാണ് ഞങ്ങള്‍ നേടിയത്. മത്സരത്തിന്റെ പകുതിയായപ്പോഴാണ് ഞങ്ങള്‍ അവരോട് പറഞ്ഞത്, ഇതുപോലുളള വളരെ ചെറിയ ചേസുകളാണ് ചിലപ്പോള്‍ എറ്റവും ബുദ്ധിമുട്ടുളളതെന്ന്, പോണ്ടിങ് പറഞ്ഞു.

ഈ പിച്ചില്‍ കളിക്കുകയെന്നത് ബാറ്റര്‍മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പോണ്ടിങ് പറയുന്നു. ഈ വിക്കറ്റ് ഒരിക്കലും എളുപ്പമായിരുന്നില്ല, മത്സരത്തിലുടനീളം ഇത് നിങ്ങള്‍ക്ക് കാണാമായിരുന്നു. തീര്‍ച്ചയായും പിടിച്ചുനിന്നു. പക്ഷേ ഇന്ന് രാത്രി ചാഹലിന്റെ കാര്യമോ, എത്ര മികച്ച ബോളിങ് ആയിരുന്നു അത്, പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ