ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ മേഘാലയയ്ക്ക് എതിരേ ഇരട്ടവിക്കറ്റ് നേട്ടം ; ശക്തമായ തിരിച്ചുവരവ് നടത്തി ശ്രീശാന്ത് 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്് ക്രിക്കറ്റില്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയെങ്കിലും രഞ്ജി ട്രോഫിയില്‍ പോരാട്ടം തുടര്‍ന്ന്് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. മേഘാലയയ്ക്ക്് എതിരേ ആദ്യമത്സരത്തില്‍ രണ്ടു വിക്കറ്റ് നേട്ടവുമായിട്ടാണ് താരത്തിന്റെ മട്ങ്ങി വരവ്. ശ്രീശാന്ത് നേതൃത്വം നല്‍കുന്ന ബൗളര്‍മാരുടെ മികവില്‍ കേരളം 148 റണ്‍സിന് മേഘാലയയുടെ ആദ്യ ഇന്നിംഗ്‌സ് കര്‍ട്ടനിടുകയും ചെയ്തു.

മേഘാലയ ബാറ്റ്‌സ്മാനായ ആര്യന്‍ ബോറയെയും ചെംഗം സാംഗ്മയേയുമാണ് ശ്രീശാന്ത്് വീഴ്ത്തിയത്. ഒരു റണ്‍സ് എടുത്ത ബോറയെ ശ്രീശാന്ത് വിഷ്ണുവിനോദിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പൂജ്യത്തിന് സാംഗ്മയേയും ശ്രീശാന്ത് വിഷ്ണുവിനോദിന്റെ കയ്യിലെത്തിച്ചു. മത്സരത്തില്‍ ടോസ് നേടിയ കേരളനായകന്‍ സച്ചിന്‍ബേബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ 11.4 ഓവറു എറിഞ്ഞ ശ്രീശാന്ത് 40 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ മൂന്ന് വിക്കറ്റുകളം ബേസില്‍ തമ്പി ഒരു വിക്കറ്റും ഏദന്‍ ടോം നാലു വിക്കറ്റും വീഴ്ത്തി.
കേരളത്തിന്റെ ബൗളിങ് ആക്രമണത്തിനെതിരേ 93 റണ്‍സ് എടുത്ത മേഘാലയ ക്യാപ്റ്റന്‍ പുനീത് ബിഷ്തിനൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ കിഷന്‍ ലിങ്ദോ (26), ചിരാഗ് ഖുരാന (15) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ശ്രീശാന്തിന്റെ ശക്തമായ മടങ്ങിവരവായിരുന്നു മത്സരത്തിന്റെ പ്രത്യേകത.

ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തിലകപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ശ്രീശാന്ത് ബിസിസിഐയ്ക്ക് എതിരേ നിയമപോരാട്ടം നടത്തിയാണ് മടങ്ങിവരവ് സാധ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ രഞ്ജിട്രോഫിയില്‍ എത്തിയെ്ങ്കിലും കോവിഡ് അദ്ദേഹത്തിന്റെ ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തടസ്സം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ഈ സീസണില്‍ താരത്തിന് മടങ്ങി വരവ് സാധ്യമായത്. ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ 50 ലക്ഷം അടിസ്ഥാന വിലയിട്ടെ്്ങ്കിലും താരത്തിനായി ഒരു ഫ്രാഞ്ചൈസികളും രംഗത്ത് വന്നിരുന്നില്ല.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും