വിരമിക്കൽ ആ സമയം ആകുമ്പോൾ ഉണ്ടാകും, അപ്ഡേറ്റ് നൽകി രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനൊപ്പം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിവരുന്നത്. ലീഗിലെ ക്യാപ്റ്റൻസി ഉത്തരവാദിത്തം തൻ്റെ ചുമലിൽ നിന്ന് ഒഴിവായപ്പോൾ , രോഹിത് ഒരു ബാറ്റർ എന്ന നിലയിൽ തൻ്റെ കഴിവുകൾ പ്രദര്ശിപ്പിക്കുകയാണ് ടൂർണമെന്റിൽ. ഈ വർഷം ജൂണിൽ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് മുന്നിൽ നിൽക്കെ താൻ കളിക്കാനിരിക്കുന്ന ക്രിക്കറ്റ് എങ്ങനെ ആയിരിക്കുമെന്ന് രോഹിത് കാണിക്കുന്നു. നിലവിൽ 36 വയസ്സുള്ള രോഹിത്, വിരമിക്കൽ സാധ്യതയെക്കുറിച്ചുള്ള ചർച്ചകളും ഭാവിയെക്കുറിച്ചുമൊക്കെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.

‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന ചാറ്റിൽ, രോഹിത് വിരമിക്കൽ വിഷയം ചർച്ചയാക്കി സംസാരിച്ചു. ഇന്ത്യയ്‌ക്കായി ലോകകപ്പ് നേടാനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നേടാനും തനിക്ക് ഇപ്പോഴും പ്രചോദനമുണ്ടെന്ന് പറഞ്ഞു.”റിട്ടയർമെൻ്റിനെക്കുറിച്ച് ഞാൻ ശരിക്കും ചിന്തിച്ചിട്ടില്ല. പക്ഷേ, ജീവിതം നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. ഈ സമയത്തും ഞാൻ നന്നായി കളിക്കുന്നു – അതിനാൽ ഞാൻ കുറച്ച് വർഷങ്ങൾ കൂടി തുടരുമെന്ന് ഞാൻ കരുതുന്നു, തുടർന്ന്, എനിക്കറിയില്ല. എനിക്ക് ലോകകപ്പ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്, 2025-ൽ ഒരു ഡബ്ല്യുടിസി ഫൈനൽ ഉണ്ട്, ഇന്ത്യ അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു,” ഷോയിൽ രോഹിത് പറഞ്ഞു.

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ഓസ്‌ട്രേലിയ തോൽപ്പിച്ച നിമിഷത്തെക്കുറിച്ചും രോഹിത് സംസാരിച്ചു. ടൂർണമെൻ്റിൽ മുഴുവൻ തോൽവിയറിയാതെ, രോഹിതിൻ്റെ ഇന്ത്യ പാറ്റ് കമ്മിൻസിൻ്റെ ടീമിനോട് തോൽവി ഏറ്റുവാങ്ങി”എനിക്ക് 50 ഓവർ ലോകകപ്പാണ് യഥാർത്ഥ ലോകകപ്പ്. ഞങ്ങൾ ആ ലോകകപ്പ് കണ്ടാണ് വളർന്നത്. അതിലും പ്രധാനമായി, ഇത് ഇന്ത്യയിൽ ഞങ്ങളുടെ കാണികൾക്ക് മുന്നിൽ നടന്നു. ആ ഫൈനൽ വരെ ഞങ്ങൾ നന്നായി കളിച്ചു. സെമി ഫൈനൽ വിജയിച്ചു. എന്നാൽ ഫൈനലിൽ എല്ലാം കൈവിട്ട് പോയി.” രോഹിത് പറഞ്ഞു.

എന്തായാലും രോഹിത് കുറച്ച് വർഷങ്ങൾ കൂടി കളിക്കുന്നു എന്നത് ആവേശം സമ്മാനിക്കുന്ന വാർത്തയാണ് ആരാധകർക്ക്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്