IPL 2025 FINAL: ഇത് നിസാരം, അവന്‍ വിചാരിച്ചാല്‍ പഞ്ചാബിന് കപ്പടിക്കാം, 191 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ആര്‍സിബി, ആര് നേടും

ഐപിഎല്‍ ഫൈനലില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ 190 റണ്‍സ് നേടിയിരിക്കുകയാണ്. ഒരുഘട്ടത്തില്‍ ആര്‍സിബി കൂറ്റന്‍ സ്‌കോറിലേക്ക് പോവുമെന്ന് തോന്നിപ്പിച്ചെങ്കിലും പഞ്ചാബ് ബോളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 43 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 35 പന്തിലായിരുന്നു കോഹ്‌ലി ഈ റണ്‍സ് നേടിയത്. മായങ്ക് അഗര്‍വാള്‍ (24), രജത് പാട്ടിധാര്‍ (26), ലിവിങ്സ്റ്റണ്‍ (25), ജിതേഷ് ശര്‍മ്മ (24) തുടങ്ങിയവരും ആര്‍സിബിക്കായി തിളങ്ങി.

ടോപ് ഓര്‍ഡറും മധ്യനിരയും ഉള്‍പ്പെടെ ആര്‍സിബിയുടെ പ്രധാന ബാറ്റര്‍മാരെല്ലാം സ്‌കോര്‍ ഉയര്‍ത്താനുളള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ ആര്‍സിബി ബാറ്റിങ് നിര പഞ്ചാബ് ബോളര്‍മാര്‍ക്ക്‌ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. പഞ്ചാബിനായി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി അര്‍ഷ്ദീപ് സിങും കെയ്ല്‍ ജാമിയേഴ്‌സണും ബോളിങ്ങില്‍ തിളങ്ങി. അതേസമയം ബാറ്റിങ്ങില്‍ ശ്രദ്ധിച്ച് മുന്നോട്ടുപോയാല്‍ ആര്‍സിബി ഉയര്‍ത്തിയ വിജയലക്ഷ്യം പഞ്ചാബിന് എളുപ്പത്തില്‍ മറികടക്കാം.

ആര്‍സിബിയെ 200ന് താഴെ പുറത്താക്കിയതുകൊണ്ട് പഞ്ചാബ് ടീം വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ കളിയില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍ തന്നെ ഇത്തവണയും ടീമിന്റെ രക്ഷകനാവുമെന്നാണ് അവര്‍ ഉറച്ചുവിശ്വസിക്കുന്നത്. ശ്രേയസിന് പുറമെ ജോഷ് ഇംഗ്ലിസ്, പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, നേഹാല്‍ വധേര ഉള്‍പ്പെടെ ഒരുപറ്റം മികച്ച ബാറ്റര്‍മാരുണ്ട് അവര്‍ക്ക്.

Latest Stories

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ