RCB UPDATES: ആർസിബി ഫൈനലിൽ എത്തിയത് ആ കാരണം കൊണ്ട്, മുമ്പൊരു സീസണിലും സംഭവിക്കാത്ത കാര്യങ്ങൾ; കൈയടിച്ച് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം പരിശോധിച്ച് കഴിഞ്ഞാൽ ആരാധക പിന്തുണ കൊണ്ട് മുന്നിലും കിരീട പെരുമ കൊണ്ട് പിന്നിലും നിൽക്കുന്ന ഒരൊറ്റ ടീമേ ഉള്ളു, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ലീഗ് തുടങ്ങി 18 സീസണിലും കളിച്ചിട്ടും മൂന്ന് തവണ ഫൈനൽ കളിച്ച ടീമായിട്ടും ആർസിബിയെ കിരീട ഭാഗ്യം പലപ്പോഴും തുണച്ചില്ല.

ബാറ്റിംഗ് മികവ് കൊണ്ട് ഈ കാലഘത്തിലൊക്കെ മുന്നിലായിരുന്ന ടീം പലപ്പോഴും ബോട്ടിങ്ങിലെ പ്രശ്നങ്ങൾ കാരണമാണ് പിന്നിലായി പോയത്. എന്നാൽ ഈ സീസണിലേക്ക് വന്നപ്പോൾ മത്സരങ്ങൾക്ക് മുമ്പുള്ള മെഗാ ലേലത്തിൽ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞെത്തിയ ടീം എല്ലാ ഡിപ്പാർട്മെന്റും ശക്തിപ്പെടുത്തി. ഒരൊറ്റ നോട്ടം നോക്കിയാൽ ആവറേജ് ടീം എന്ന് തോന്നുമ്പോൾ പോലും കൃത്യമായ ബാലൻസ് ഇത്തവണ ടീമിന് ഉണ്ടായിരുന്നു.

യുവതാരങ്ങൾ പലരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തുടങ്ങിയതോടെ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ശരിക്കും ഫ്രീയായി എന്ന് പറയാം.അതിന്റെ ഫലമാണ് ഇപ്പോൾ ഉള്ള ഫൈനൽ പ്രവേശനം. ഇന്നലെ 8 വിക്കറ്റിന് പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ എത്തിയപ്പോൾ സീസണിൽ ടീമിന്റെ ഫൈനൽ പ്രവേശനത്തിന് സഹമായ ഒരു ഘടകമായി പറയുന്നത് ടീം ഗെയിം ആണ്. 9 വ്യത്യസ്ത മാൻ ഓഫ് ദി മാച്ച് പ്രകടനങ്ങൾ സീസണിൽ ആർസിബിയിൽ ഉണ്ടായി.

ഒരു വിരാട് കോഹ്‌ലിയോ, ഗെയ്‌ലോ, ഡിവില്ലേഴ്‌സോ മാത്രമായി ഒതുങ്ങിയ ടീം ഇന്ന് സെറ്റ് ആണ്. അവാർഡ് ലിസ്റ്റ് ഇങ്ങനെ:

– ക്രുനാൽ POTM അവാർഡ് നേടി.
– പട്ടീദാർ POTM അവാർഡ് നേടി.
– സാൾട്ട് POTM അവാർഡ് നേടി.
– ഡേവിഡ് POTM അവാർഡ് നേടി.
– കോഹ്‌ലി POTM അവാർഡ് നേടി.
– ജോഷ് POTM അവാർഡ് നേടി.
– ഷെപ്പേർഡ് POTM അവാർഡ് നേടി.
– ജിതേഷ് POTM അവാർഡ് നേടി.
– സുയാഷ് POTM അവാർഡ് നേടി.

ഈ മികവ് ഫൈനലിൽ തുടർന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ കിരീടം ആർസിബി ഷെൽഫിൽ ഇരിക്കും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി