രഞ്ജി ട്രോഫി ഫൈനൽ: മൂന്നാം കിരീടം സ്വന്തമാക്കി വിദർഭ; കേരളത്തിന് നിരാശ

തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാനാവാതെ കേരളം. വിദർഭ കേരള മത്സരം സമനിലയായതോടെ വിദർഭ കിരീടം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ വിദർഭ നേടിയ 37 റൺസിന്റെ ലീഡിലാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സിൽ 379 റൺസ് നേടിയ വിദർഭയ്ക്കെതിരെ മറുപടി ബാറ്റിംഗിൽ കേരളത്തിന് 342 റൺസ് നേടാൻ സാധിച്ചുള്ളൂ. തുടർന്ന് 37 റൺസിന്റെ ലീഡ് സ്വന്തമാക്കി വിദർഭ.

രണ്ടാം ഇന്നിങ്സിൽ വിദർഭയെ ഓൾ ഔട്ട് ആക്കാൻ കേരളത്തിന് സാധിച്ചില്ല. വിദർഭയ്ക്ക് വേണ്ടി കരുൺ നായർ സെഞ്ചുറി നേടി. 295 പന്തിൽ 135 റൺസാണ് താരം നേടിയത്. കൂടാതെ ഡാനിഷ് മലേവാര്‍ (73), ദർശൻ നാല്കണ്ടേ(52), അക്ഷയ് കാർണേവർ (30), അക്ഷയ് വേദ്ക്കർ (25) യഷ് റാത്തോഡ് (24) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.

കേരളത്തിന് വേണ്ടി ആദിത്യ സർവതേ നാല് വിക്കറ്റുകൾ നേടി. എം ഡി നിതീഷ്, ജലജ്ജ് സക്‌സേന, ഈഡൻ ആപ്പിൾ, നെടുമൺകുഴി ബേസിൽ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. മത്സരത്തിൽ ഫലമുണ്ടാകില്ല എന്ന് ഉറപ്പായതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

എന്തായാലും ആദ്യ രഞ്ജി ട്രോഫി ഫൈനലിൽ കിരീടം നേടാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ പ്രകടനമാണ് കേരളം ടൂർണമെന്റിൽ ഉടനീളം നടത്തിയത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും