രഞ്ജി ട്രോഫി ഫൈനൽ: തോൽവിയുടെ കാരണക്കാരൻ ഞാൻ മാത്രമാണ്: സച്ചിൻ ബേബി

തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടാനാവാതെ കേരളം. വിദർഭ കേരള മത്സരം സമനിലയായതോടെ വിദർഭ കിരീടം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ വിദർഭ നേടിയ 37 റൺസിന്റെ ലീഡിലാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സിൽ 379 റൺസ് നേടിയ വിദർഭയ്ക്കെതിരെ മറുപടി ബാറ്റിംഗിൽ കേരളത്തിന് 342 റൺസ് നേടാൻ സാധിച്ചുള്ളൂ. തുടർന്ന് 37 റൺസിന്റെ ലീഡ് സ്വന്തമാക്കി വിദർഭ. മത്സരത്തിന് ശേഷം കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സച്ചിൻ ബേബി സംസാരിച്ചു.

സച്ചിൻ ബേബി പറയുന്നത് ഇങ്ങനെ:

” വിദർഭ ടീമിന് അഭിനന്ദനങ്ങൾ. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഈ ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. എല്ലാ താരങ്ങളും ഒരുപാട് മികച്ച പ്രകടനം നടത്തി. ഫൈനലിൽ വിദർഭയേക്കാൾ കൂടുതൽ പിഴവുകൾ വരുത്തിയത് കേരള ടീമാണ്. എന്റെ വിക്കറ്റാണ് മത്സരഫലം മാറ്റിമറിച്ചത്. അതിന്റെ കുറ്റക്കാരൻ ഞാൻ മാത്രമാണ്. ആ സമയത്ത് ടീമിനായി ഞാൻ ക്രീസിൽ തുടരണമായിരുന്നു. ലീഡ് നേടും വരെ ഞാൻ ടീമിനൊപ്പം വേണമായിരുന്നു. സാധാരണപോലെയാണ് ഞാൻ കളിച്ചത്. എന്നാൽ അപ്രതീക്ഷിതമായി നിർഭാ​ഗ്യം കടന്നുവന്നു. അടുത്ത തവണ വിദർഭയെ കേരളം പരാജയപ്പെടുത്തും” സച്ചിൻ ബേബി പറഞ്ഞു.

രണ്ടാം ഇന്നിങ്സിൽ വിദർഭയെ ഓൾ ഔട്ട് ആക്കാൻ കേരളത്തിന് സാധിച്ചില്ല. വിദർഭയ്ക്ക് വേണ്ടി കരുൺ നായർ സെഞ്ചുറി നേടി. 295 പന്തിൽ 135 റൺസാണ് താരം നേടിയത്. കൂടാതെ ഡാനിഷ് മലേവാര്‍ (73), ദർശൻ നാല്കണ്ടേ(52), അക്ഷയ് കാർണേവർ (30), അക്ഷയ് വേദ്ക്കർ (25) യഷ് റാത്തോഡ് (24) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.

കേരളത്തിന് വേണ്ടി ആദിത്യ സർവതേ നാല് വിക്കറ്റുകൾ നേടി. എം ഡി നിതീഷ്, ജലജ്ജ് സക്‌സേന, ഈഡൻ ആപ്പിൾ, നെടുമൺകുഴി ബേസിൽ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. മത്സരത്തിൽ ഫലമുണ്ടാകില്ല എന്ന് ഉറപ്പായതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഒരു മത്സരം പോലും തോൽക്കാതെയാണ് കേരള ഇത്തവണത്തെ രഞ്ജി ട്രോഫി സീസൺ അവസാനിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ