'ക്രിക്കറ്റര്‍മാര്‍ പഴയ കാലത്തെ നടീനടന്മാരെ പോലെ'; റെയ്‌നയുടെ പിന്മാറ്റത്തെ കുറിച്ച് സി.എസ്.കെ ഉടമ

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് ടീമിനെ ഞെട്ടിച്ച കാര്യമാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റെയ്നയുടെ പിന്മാറ്റമെന്നായിരുന്നു സി.എസ്.കെ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ടീമുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ പുറത്താണ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്നയുടെ പെട്ടെന്നുള്ള പിന്മാറ്റം സി.എസ്.കെയ്ക്കു ഷോക്കായിരുന്നുവെന്ന് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന്‍ പറഞ്ഞു.

“ക്രിക്കറ്റര്‍മാര്‍ പഴയ കാലത്തെ നടീനടന്മാരെപ്പോലെ താനാണ് ഏറ്റവും വലിയവനെന്നു നടിക്കുന്നവരും എളുപ്പം പ്രകോപിതരാവുന്നവരുമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് എല്ലായ്പ്പോഴും ഒരു കുടുംബം പോലെയാണ്. എല്ലാ മുതിര്‍ന്ന താരങ്ങളും ഈ കുടുംബവുമായി നല്ല രീതിയില്‍ ഒത്തുപോവാന്‍ കഴിയുന്നവരുമാണ്. റെയ്നയുടെ അധ്യായത്തില്‍ നിന്നും എത്രയും വേഗം പുറത്തുകടക്കാനാണ് സിഎസ്‌കെയുടെ ശ്രമം. നിങ്ങള്‍ക്കു വിമുഖതയും അസംതൃപ്തിയുമുണ്ടെങ്കില്‍ തിരിച്ചു പോവണം. ആരെയും ഒന്നും ചെയ്യാന്‍ താന്‍ നിര്‍ബന്ധിക്കില്ല.” ശ്രീനിവാസന്‍ പറഞ്ഞു.

ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കു പിടിക്കുമെന്നും റെയ്നയുടെ പേര് പരാമര്‍ശിക്കാതെ ശ്രിനിവാസന്‍ തുറന്നടിച്ചു. യു.എ.ഇയില്‍ തനിക്ക് ലഭിച്ച മുറിയില്‍ റെയ്‌ന തൃപ്തനായിരുന്നില്ലെന്നാണ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധോണി താമസിച്ച മുറിയിലേതു പോലെ തന്റെ മുറിയില്‍ ബാല്‍ക്കണിയില്ലാതിരുന്നതും റെയ്നയെ ചൊടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചു തന്റെ തന്റെ അതൃപ്തി താരം ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഇതും ടീമംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും റെയ്‌നയെ പിന്മാറാന്‍ പ്രേരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

I have got a solid captain

നിലവിലെ പ്രതിസന്ധിയില്‍ നായകന്‍ ധോണി അസ്വസ്തനല്ലെന്നും അദ്ദേഹത്തിന് വ്യക്തമായ പ്ലാനുകള്‍ ഉണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ