രാഹുല്‍ ടീമിന് വേണ്ടിയല്ല കളിക്കുന്നത്, സ്വയം റണ്‍സ് എടുത്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഉള്ള വളരെ നിലവാരം കുറഞ്ഞ ചിന്താഗതി

അക്ഷരം തെറ്റാതെ വിളിക്കാം.. ‘ Mr. Selfish..’ ലോകത്തുള്ള സകല ക്രിക്കറ്റ് ഗ്രൂപ്പിലും എയറില്‍ ഉള്ള ഒരേ ഒരു താരം KL Rahul ആണ്.. ഹോങ്കോങ് പോലെ ഒരു ടീമിനെതിരേ 39 പന്തില്‍ 36 റണ്‍സ്..

രാഹുലിന്റെ ഉദ്ദേശം വ്യക്തമായിരുന്നു.. ഐപിഎല്‍ ശൈലിയില്‍ 16 ഓവര്‍ വരെ ബാറ്റ് ചെയ്യുക , 60 – 65 ബോള്‍ കളിക്കുക.. 50 കടന്നാല്‍ 2 Six അടിക്കുക, ഗംഭീരം എന്ന് പറയിപ്പിക്കുക.. പക്ഷേ ഭാഗ്യത്തിന് 39 പന്തില്‍ ഇന്നിംഗ്‌സ് അവസാനിച്ചു.. ഒരു 25 ബോള്‍ കൂടി രാഹുല്‍ നിന്നിരുന്നെങ്കില്‍ കളി ഹോങ്കോങ്ങിന്റെ കൈയില്‍ ഇരുന്നേനേ.. സൂര്യയുടെ അസാമാന്യ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 160 കടക്കില്ലായിരുന്നു.

രാഹുല്‍ ടീമിന് വേണ്ടിയല്ല കളിക്കുന്നത് എന്ന് പണ്ടേ ഉള്ള ആരോപണമാണ്.. സ്വയം റണ്‍സ് എടുത്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഉള്ള വളരെ നിലവാരം കുറഞ്ഞ ചിന്താഗതി.. ചെറിയ ടീമിന് എതിരെ വന്‍ സ്‌കോറുകള്‍ നേടുകയും pressure മാച്ചുകളില്‍ സ്വന്തം ടീമിന് പ്രഷര്‍ ഉണ്ടാക്കി കയറി പോകുകയും ചെയ്യുന്ന ഇയാളെ ഇനി ടീമില്‍ നിര്‍ത്തണോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്.. ദീപക് ഹൂഡ, സഞ്ജു സംസണ്‍, പന്ത്, ഇഷാന്‍ കിഷന്‍..  ഇവരൊക്കെ പുറത്ത് ഇരിക്കുകയാണ്..

IPL season മുഴുവന്‍ കേള്‍ക്കാറുള്ള ഒരു ന്യായീകരണം ഉണ്ട്.. പിന്നാലെ വരുന്നവര് കളിക്കാന്‍ അറിയാത്തത് കൊണ്ടാണ് രാഹുല്‍ 70 പന്ത് കളിച്ച് ബാക്കി 50 പന്ത് മറ്റുള്ള 10 പേര്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് എന്ന്.. ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'