ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ അവനെ ഉള്‍പ്പെടുത്താത്തത് ശരിയായില്ല; തുറന്നടിച്ച് രാഹുല്‍ ദ്രാവിഡ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. അവന് അതിനുള്ള യോഗ്യത ഉണ്ടായിരുന്നെന്നും അവന്‍ അവസരം അര്‍ഹിച്ചിരുന്നെന്നും ദ്രാവിഡ് പറഞ്ഞു.

“ഇന്ത്യയുടേത് വളരെ സന്തുലിതമായ ടീമാണ്. അര്‍ഹതയുണ്ടായിട്ടും ടീമിലെത്താതെ പോയ ഒരേയൊരാള്‍ കുല്‍ദീപ് യാദവാണ്. അശ്വിന്‍, ജഡേജ എന്നിവരുടെ സാന്നിധ്യം ബാറ്റിംഗിലും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. ഇവര്‍ക്കു ബാക്കപ്പായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ട്. ഏതു ദിശയിലേക്കാണ് പോവേണ്ടത് എന്ന കാര്യത്തില്‍ ടീമിനു കൃത്യമായ ധാരണയുണ്ട്. ഇതു ഇന്ത്യയുടെ ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കും” ദ്രാവിഡ് പറഞ്ഞു.

രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, മുഹമ്മദ് ഷമിയുള്‍പ്പെടെയുള്ള താരങ്ങള്‍ പരിക്കു മാറി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയപ്പോള്‍ കുല്‍ദീപിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ചുരുക്കം അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ. ഐ.പി.എല്ലിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ കളിപ്പിച്ചില്ല.

Latest Stories

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!