INDIAN CRICKET: കോഹ്‌ലിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്, എന്തൊരു മനുഷ്യനാണ് അയാള്‍, മറുപടി കണ്ട് ആ താരം പോലും വിറച്ചു, ഓര്‍ത്തെടുത്ത് ആര്‍ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന്‌ പിന്നാലെ വിരാട് കോഹ്‌ലിയെ കുറിച്ചുളള ഒരു മറക്കാനാവാത്ത നിമിഷം ഓര്‍ത്തെടുത്ത് മുന്‍ താരം ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തില്‍ വച്ച് 2018ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ച ഒരു കാര്യമാണ് അശ്വിന്‍ തുറന്നുപറഞ്ഞത്. ടെസ്റ്റിന് മുന്‍പായി നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടി ടീമിന് സീരീസ് വിജയം സമ്മാനിച്ച ശേഷം ജോ റൂട്ട് ഒരു സെലിബ്രേഷന്‍ നടത്തിയിരുന്നു. ഇതിന് ടെസ്റ്റ് പരമ്പരയില്‍ കോഹ്ലി മറുപടി കൊടുത്തതിനെ കുറിച്ചാണ് അശ്വിന്‍ പറഞ്ഞത്.

“2018ല്‍ നടന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിരാട് കോഹ്ലി ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിലും അദ്ദേഹം ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ആ മത്സരത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് ആദ്യ ഇന്നിങ്‌സില്‍ ഞാന്‍ ബോളിങ് ചെയ്യുന്ന സമയത്ത് നടന്ന ഒരു റണ്ണൗട്ടാണ്. അന്ന് ഇംഗ്ലണ്ടിനായി ജോ റൂട്ട് മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചത്. ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ഇംഗ്ലണ്ട് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു റൂട്ട്.

ഇതിനിടെ അശ്വിന്റെ ഒരു പന്ത് കോഹ്ലി നിന്ന ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് അടിച്ച് ബെയര്‍‌സ്റ്റോ റണ്ണിനായി ഓടുകയായിരുന്നു. ആദ്യ റണ്‍ ഇരുവരും വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്ണിനായി ഓടവേ റൂട്ടിനെ കോഹ്ലി അശ്വിനരികിലുളള സ്റ്റമ്പിലേക്ക്‌ ബോളറിഞ്ഞ് റണ്ണൗട്ടാക്കുകയായിരുന്നു. റൂട്ട് പുറത്തായെന്ന് അറിഞ്ഞതോടെ താരത്തിന്റെ മൈക്ക് ഡ്രോപ് സെലിബ്രേഷന് കോഹ്ലി മറുപടി നല്‍കുകയായിരുന്നു. ആ ഒരു മൊമന്റ് കോഹ്ലിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് മറക്കാനാകാത്ത ഒരു നിമിഷമാണെന്ന് ആണ് അശ്വിന്‍ ഓര്‍ത്തെടുത്തത്..

ഏകദിന പരമ്പര ഇന്ത്യയ്‌ക്കെതിരെ 2-1ന് നേടിയതോടെയാണ് ബാറ്റ് താഴേക്ക് കൈവിട്ടുകൊണ്ടുളള മൈക്ക് ഡ്രോപ് സെലിബ്രേഷന്‍ ജോ റൂട്ടില്‍ നിന്നുണ്ടായത്. ഇതിനാണ് കോഹ്ലി വായടപ്പിക്കുന്ന മറുപടി ടെസ്റ്റ് പരമ്പരയില്‍ റൂട്ടിനെ പുറത്താക്കി കൊണ്ട് നല്‍കിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ