ഐപിഎല്‍ 2024: ധോണിയെയും സംഘത്തെയും വിറപ്പിക്കാന്‍ ചങ്കൂറ്റമുള്ള ഒറ്റയാന്‍; മുന്നറിയിപ്പ് നല്‍കി അശ്വിന്‍

17ാം ഐപിഎല്‍ സീസണില്‍ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇതിഹാസ നായകന്‍ എംഎസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിനും മുന്നറിയിപ്പുമായി രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലേക്കു മുഖ്യ ഉപദേശകനായി മടങ്ങിയെത്തിയിരിക്കുന്ന മുന്‍ നായകന്‍ ഗൗതം ഗംഭീറിനെ ധോണിയും സംഘവും ഭയക്കണമെന്നു അശ്വിന്‍ വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലില്‍ വര്‍ഷങ്ങളായി സിഎസ്‌കെയുടെ പ്രധാന എതിരാളി. ഇരുടീമുകളും അഞ്ചു ട്രോഫികള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇത്തവണ ഗൗതം ഗംഭീറിന്റെ കെകെആറിനെ സിഎസ്‌കെ ഭയക്കണം.

സിഎസ്‌കെയ്ക്കു നേരത്തേ വലിയ ഭീഷണിയുയര്‍ത്തിയിട്ടുള്ളയാളാണ് ഗംഭീര്‍. പ്രത്യേകിച്ചും 2012ല്‍ സിംഎസ്‌കെ ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയപ്പോള്‍ ഗംഭീറിന്റെ കെകെആര്‍ ഇതു തടയുകയായിരുന്നു. അന്നു ഞാന്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ നടന്ന ഫൈനലില്‍ ഞങ്ങളുടെ എതിരാളി ഗംഭീറും ടീമുമായിരുന്നു. അന്നു മുതല്‍ സിഎസ്‌കെയുടെ പ്രധാന ഭീഷണികളിലൊന്നായി ഗംഭീര്‍ മാറുകയും ചെയ്തു.

വരൂ നോക്കാമെന്ന് തരത്തില്‍ എന്തിനെയും നേരിടാന്‍ ചങ്കൂറ്റമുള്ളയാളാണ് ഗംഭീര്‍. ഒരിക്കലും അദ്ദേഹം പിറകിലേക്കു പോവാറുമില്ല. ഗംഭീറിന്റെ ഇത്തരമൊരു ചിന്താഗതി എനിക്കു ഇഷ്ടമാണ്. കെകെആറിന്റെ തലവര മാറ്റുകയും ക്യാപ്റ്റനെന്ന നിലയില്‍ അവര്‍ക്കു രണ്ടു ട്രോഫികള്‍ നേടിക്കൊടുക്കുകയും ചെയ്ത താരമാണ് ഗംഭീര്‍. മൂന്നാം കിരീടമാണ് കെകെആര്‍ ഇത്തവണ ലക്ഷ്യമിടുന്നത്. ഇതു വളരെ അനുയോജ്യമായ സമയവുമാണ്- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു