'ഇതൊന്ന് അവസാനിപ്പിക്കൂ', ക്ഷോഭത്തോടെ പ്രതികരിച്ച് അശ്വിന്‍

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങി തുടര്‍ച്ചയായി മത്സരത്തിന് അലോസരം സൃഷ്ടിക്കുന്ന ജാര്‍വോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ലോര്‍ഡ്‌സിലും ലീഡ്‌സിലും ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയ ഡാനിയല്‍ ജാര്‍വിസ് (ജാര്‍വോ)കളിക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് അശ്വിന്റെ പ്രതികരണം.

‘ഇങ്ങനെ ചെയ്യുന്നത് അവസാനിപ്പിക്കൂ ജാര്‍വോ’- മൂന്നാം ദിനത്തിലെ കളിയെ വിലയിരുത്തിയുള്ള ട്വീറ്റില്‍ അശ്വിന്‍ ആവശ്യപ്പെട്ടു. രോഹിതും പുജാരയും വിരാടും തിളങ്ങിയ ദിവസത്തെ കളി നല്ലതായിരുന്നെന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇന്ത്യയെ ഫീല്‍ഡിംഗില്‍ സഹായിക്കാനെന്ന് പറഞ്ഞാണ് ജാര്‍വോ കളത്തിലിറങ്ങിയത്. ലീഡ്‌സില്‍ രോഹിത് ശര്‍മ്മ പുറത്തായതിനു പിന്നാലെ ബാറ്റിംഗ് പാഡും സര്‍ജിക്കല്‍ മാസ്‌കുമെല്ലാം ധരിച്ച് ജാര്‍വോ ഗ്രൗണ്ടിലേക്കെത്തി. രണ്ടു തവണയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് ജാര്‍വോയെ കളത്തിന് പുറത്താക്കിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സൃഷ്ടിക്കുന്ന ജാര്‍വോയെ ഹെഡിങ്‌ലിയിലെ ഗാലറിയില്‍ നിന്ന് ആജീവനാന്തം വിലക്കാനും പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം