'റിയാസ് ഖാന് ഇവിടെ മാത്രമല്ല അങ്ങ് ഐസിസിയിലുമുണ്ടെടാ പിടി'; വനിത ടി-20 ലോകകപ്പിലും വൈറൽ ആയി "അടിച്ച് കേറി വാ"

ദുബായ് ജോസ് കേരളത്തിൽ മാത്രമല്ല അങ് ലോകകപ്പ് വേദികളിലും തരംഗമായിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന വനിതാ ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു. മികച്ച ബോളിംഗ് പ്രകടനത്തിലാണ് ഇന്ത്യ പാകിസ്ഥാനെ 102 റൺസിന് 8 വിക്കറ്റ് നഷ്ടത്തിൽ ഒതുക്കിയത്. മത്സരത്തിലെ വിജയ റൺ ബൗണ്ടറിയിലൂടെ നേടിയത് മലയാളി താരമായ സഞ്ജന സജീവൻ ആയിരുന്നു.

ബാറ്റിംഗ് കഴിഞ്ഞ മടങ്ങവേ ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭന സഞ്ജനയുടെ അടുത്ത് ചെന്ന് സന്തോഷം പ്രകടിപ്പിക്കുന്ന സമയത്ത് പറഞ്ഞ വാക്കാണ് “അടിച്ച് കേറി വാ”, ആ വീഡിയോ ഐസിസി അവരുടെ ഒഫീഷ്യൽ അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്. മിനിറ്റുകൾക്കുളിൽ ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.

ചലച്ചിത്ര താരം റിയാസ് ഖാന്റെ വൈറൽ ആയ ഡയലോഗ് ആണ് “അടിച്ച് കേറി വാ”. നാളുകൾക്ക് മുന്നേ ആ വീഡിയോ കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വൈറൽ ആയിരുന്നു. ഐസിസിയുടെ ഈ റീലിന്റെ താഴെ മലയാളികളുടെ കമന്റുകളുടെ ചാകരയാണ്.

മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഓപണർ ഷെഫാലി വർമ്മ 35 പന്തിൽ 32 റൺസ് നേടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചു. കൂടാതെ ജെമിമ റോഡ്രിഗസ് 28 പന്തിൽ 23 റൺസും, ഹർമൻപ്രീത് കൗർ 24 പന്തിൽ 29 റൺസും നേടി മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ അരുന്ധതി റെഡ്‌ഡി നാല് ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. കൂടാതെ ശ്രേയങ്ക പാട്ടീൽ നാല് ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റുകളും നേടി. ഒപ്പം മലയാളി താരമായ ആശ ശോഭന, രേണുക സിങ്, ദീപ്‌തി ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടിയിരുന്നു.

Latest Stories

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ