'​ഇന്ത്യ വേണമെങ്കിൽ കളിക്കാൻ വന്നാൽ മതി'; ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

ഈ കഴിഞ്ഞ ടി-20 ലോകകപ്പ് ചാമ്പ്യൻഷിപ്പ് നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. നിലവിലെ ഏറ്റവും ശക്തരായ ടീമും ഇന്ത്യ ആണ്. ഇനി രോഹിതിന്റെ കീഴിൽ ഇറങ്ങാൻ ഇരിക്കുന്ന ടീം അടുത്ത 2025 ചാമ്പ്യൻസ് ട്രോഫി നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ബിസിസിഐ ഓദ്യോഗീകമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ബിസിസിഐയുടെ അനുമതി ലഭിച്ചാലും ഇന്ത്യൻ സർക്കാരിന്റെ കൂടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് പാകിസ്താനിലേക്ക് പോകാൻ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്താനിലേക്ക് പോകാൻ ഉള്ള സാധ്യത കുറവാണ്. അടുത്ത വർഷം ന‍ടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്കു വന്നില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പാക്ക് മുൻ ക്രിക്കറ്റ് താരം സഖ്‍ലെൻ മുഷ്താഖ് പറഞ്ഞിരിക്കുകയാണ്.

സഖ്‍ലെൻ മുഷ്താഖ് പറഞ്ഞത് ഇങ്ങനെ:

കഴിഞ്ഞ രണ്ട് തവണയും പാകിസ്ഥാൻ താരങ്ങൾ അങ്ങോട്ട് വന്നു. ഇതിൽ അവർക്ക് വന്നാൽ എന്താ കുഴപ്പം. ടീമിനെ അയക്കേണ്ട ചുമതല ഐഐസിയുടേതാണ്. അവർ നോക്കിക്കോളും. ഇന്ത്യൻ ടീം വേണമെങ്കിൽ ഇങ്ങോട്ടു വരട്ടെ, വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇത് ഐസിസി നടത്തുന്ന ടൂർണമെന്റാണ്. ഇന്ത്യ കളിക്കാൻ തയാറായില്ലെങ്കിൽ അവർ നോക്കിക്കോളും’’ മുഷ്താഖ് പറഞ്ഞത് ഇങ്ങനെ.

സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തി ആണ് ഇന്ത്യയെ പാകിസ്താനിലേക്ക് ചാമ്പ്യൻസ് ട്രോഫി കളിക്കുവാൻ സമ്മതിക്കാത്തത്. വർഷങ്ങളായി ഇന്ത്യ പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് കളിക്കുന്നത്. അല്ലാതെ ഒരു സീരീസും അവർ കളിക്കുന്നില്ല. ലോക ക്രിക്കറ്റ് ആരാധകർക്ക് എന്നും ആവേശകരമായ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. അടുത്ത വർഷത്തെ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ സാമ്പത്തീകമായി അത് ഐസിസിയെ ബാധിക്കും. അത് കൊണ്ട് ഇന്ത്യയുടെ മത്സരം ഒരു ന്യുട്രൽ സ്റ്റേജിൽ നടത്താൻ വേണ്ടിയാണു ഇപ്പോൾ ഐസിസി ശ്രമിക്കുന്നത്. അതിനു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കൂടെ ലഭിക്കണം. ഉടൻ തന്നെ ഓദ്യോഗീകമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി