കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

തന്റെ ക്രിക്കറ്റ് കരിയറിലെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോം കാരണം ഇന്ത്യൻ ടീമിൽ നിന്നും ഐപിഎല്ലിൽ നിന്നും വരെ 25കാരനായ താരം ഒഴിവാക്കപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങൾ കാരണമാണ് ക്രിക്കറ്റിനോടുളള തന്റെ താൽപര്യം കുറഞ്ഞതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. തെറ്റായ ആളുകളുമായി കൂട്ടുകൂടിയതോടെ തന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്നും മാറി പൂർണമായും പുറത്ത് ചെലവഴിക്കുന്നതിലേക്ക് ആയി മാറിയെന്നും ഷാ പറഞ്ഞു.

“എന്താണ് സംഭവിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. ജീവിതത്തിൽ നിരവധി തെറ്റായ തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ ക്രിക്കറ്റിനായി ഞാൻ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചതെന്ന് എനിക്ക് തോന്നുന്നു. മുമ്പ്, മൂന്നോ നാലോ മണിക്കൂർ വരെ നെറ്റ്സിൽ താൻ ബാറ്റ് ചെയ്യാറുണ്ടായിരുന്നു, 2023 വരെ എന്റെ ദിവസത്തിന്റെ പകുതിയും ഗ്രൗണ്ടിൽ ചെലവഴിക്കുമായിരുന്നു, എന്നാൽ അതിനുശേഷം, അത്ര പ്രധാനമല്ലാത്ത കാര്യങ്ങൾ ഞാൻ പരിഗണിക്കാൻ തുടങ്ങി. ചില തെറ്റായ സുഹൃത്തുക്കളെ ഞാൻ ഉണ്ടാക്കി, അവർ എന്നെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാൻ തുടങ്ങി. ആ സമയത്ത് ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു”, പൃഥ്വി ഷാ പറയുന്നു.

“എന്നാൽ ഇപ്പോൾ‌ സൗഹൃദങ്ങളിൽ നിന്നും മറ്റ് പലതിൽ നിന്നും ഞാൻ അകലം പാലിച്ചിരിക്കുകയാണ്. കുറച്ചുനാളുകളായി പുറത്തുപോകാൻ പോലും ഇഷ്ടമല്ല. പാപ്പരാസികൾ അവിടെയുണ്ട്. നിങ്ങൾ ഒരു സാധാരണ റെസ്റ്റോറന്റിൽ പോയാലും അവർ അവിടെയുണ്ട്. എന്നെക്കുറിച്ചുള്ള ഇപ്പോഴത്തെ കാഴ്ചപ്പാട് ഞാൻ എപ്പോഴും പുറത്താണ് എന്നതാണ്. പക്ഷേ അത് ഒരു കുടുംബ അത്താഴത്തിന് വന്നതാണെന്നോ അതോ ഞാൻ പരിശീലനത്തിനായി പുറത്തുവന്നതാണെന്നോ എന്നൊന്നും അവർ നോക്കുന്നില്ല”, ഷാ കൂട്ടിച്ചേർത്തു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി