സ്‌കൂള്‍ ക്രിക്കറ്റിലെ സുഹൃത്തുക്കളെ പോലെയാണ് രോഹിത് ബോളര്‍മാരെ കൈകാര്യം ചെയ്യുന്നത്; തുറന്നു പറഞ്ഞ് പ്രഗ്യാന്‍ ഓജ

നായകനായിട്ടുള്ള ആദ്യ പരമ്പരയില്‍ തന്നെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‌സി ഹിറ്റായിരിക്കുകയാണ്. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്തയ സ്വന്തമാക്കി കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. രോഹിത് ബോളര്‍മാരെ കൈകാര്യം ചെയ്യുന്ന രീതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയുടെ പ്രശംസ.

‘എല്ലാ നായകന്മാരും പദ്ധതി മെനയുന്നവരാണ്. എന്നാല്‍ ഭാഗ്യവും അവര്‍ക്കൊപ്പം നില്‍ക്കേണ്ടതായുണ്ട്. ഒരു ബോളറോട് പന്തെറിയാന്‍ ആവശ്യപ്പെടുമ്പോള്‍ അവന്‍ വിക്കറ്റ് നേടാന്‍ ഭാഗ്യം കൂടി വേണം. എന്നാല്‍ രോഹിത്തിന്റെ പദ്ധതികളെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. ചില സമയങ്ങളില്‍ ബാറ്റ്സ്മാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ഒഡെയ്ന്‍ സ്മിത്ത് ചെയ്തത് അതാണ്.’

‘എന്നാല്‍ അതിനെ മറികടക്കാന്‍ രോഹിത്തിനായി. സ്‌കൂള്‍ ക്രിക്കറ്റിലെ സുഹൃത്തുക്കളെപ്പോലെ തന്റെ ബോളര്‍മാരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന രോഹിത്തിന്റെ ക്യാപ്റ്റന്‍സി കാണാന്‍ വളരെ മനോഹരമാണ്’ ഓജ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബോളര്‍ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് മൈതാനത്ത് കാണാനായത്. ഇന്ത്യ മുന്നോട്ടുവെച്ച 238 റണ്‍സിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയായിരുന്നു കൂടുതല്‍ അപകടകാരി.

ശര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, യുസ്വന്ദ്ര ചഹല്‍, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബോളര്‍മാരെ കൃത്യസമയത്ത് ഉപയോഗിച്ച് കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ രോഹിത്തും നൂറു ശതമാനം വിജയിക്കുന്ന കാഴ്ചയാണ് കാണാനായത്.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ