ടീമംഗങ്ങളോടോ എതിര്‍ താരങ്ങളോടോ 'ഗുഡ് ‌ലക്ക്' പറയില്ല; ധോണിയുടെ അന്ധവിശ്വാസത്തെ കുറിച്ച് ഓജ

എം.എസ് ധോണിയുടെ ചുരുക്കം ചിലര്‍ക്കു മാത്രം അറിയാവുന്ന അന്ധവിശ്വാസം വെളിപ്പെടുത്തി മുന്‍ താരം പ്രഗ്യാന്‍ ഓജ. മല്‍സരത്തിനു മുമ്പ് ധോണി സ്വന്തം ടീമംഗങ്ങളോടു ഒരിക്കല്‍പ്പോലും ഗുഡ് ലക്ക് പറയാറില്ലെന്നും എതിര്‍ ടീമിലെ താരങ്ങള്‍ ധോണിയുടെ അരികിലേക്കു മല്‍സരത്തിനു മുമ്പ് വരാറില്ലെന്നും ഓജ പറയുന്നു.

“ടീമംഗങ്ങളോടോ എതിര്‍ ടീമിലെ കളിക്കാരോടോ മല്‍സരത്തിനു മുമ്പ് ധോണി ഒരിക്കലും ഗുഡ് ‌ലക്ക് പറയാറില്ല. ചില തവണ ഇങ്ങനെ പറഞ്ഞപ്പോള്‍ അതു ടീമിനു വലിയ തിരിച്ചടിയേകിയിട്ടുണ്ട്. തന്റെ ആശംസ കാരണമാണ് ഇതെന്നാണ് ധോണി വിശ്വസിക്കുന്നത്. അതുകൊണ്ടാവാം അദ്ദേഹം ഗുഡ് ലക്ക് പറയുന്നത് നിര്‍ത്തിയത്.”

“എതിര്‍ താരങ്ങളും ധോണിക്ക് അടുത്ത് വരാറില്ല. ധോണിയില്‍ നിന്നും ഗുഡ് ലക്ക് അവരും ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ധോണിയുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ എന്നോടു തുറന്നു പറഞ്ഞത്” ഓജ പറഞ്ഞു.

സീസണില്‍ മൂന്നില്‍ രണ്ടു ജയവുമായി പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാമതുണ്ട്. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ നേരിടും. ഹാട്രിക് ജയം തേടി ചെന്നൈ ഇറങ്ങുമ്പോള്‍ തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്തയുടെ ശ്രമം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ