ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് വീണ്ടും ഞെട്ടല്‍; പ്രമുഖ താരത്തിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ അച്ഛന്‍ പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. കോവിഡിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ പ്രമോദ് കുമാര്‍ ചൗള ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. പിയൂഷ് ചൗള തന്നെയാണ് പിതാവിന്റെ മരണവാര്‍ത്ത ആരാധകരെ അറിയിച്ചത്.

“പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വേദനയോടെ അറിയിക്കുകയാണ്. കോവിഡ് ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതു പോലെയാവില്ല. എന്റെ കരുത്തിന്റെ പ്രധാന ശക്തിയാണ് നഷ്ടമായത്. പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം” ചൗള സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സാകരിയയുടെ പിതാവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ടെമ്പോ ഡ്രൈവറായിരുന്ന കാഞ്ചിഭായ് സാകരിയ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ ഭാവ്‌നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തന്റെ അച്ഛന് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചത് ഐ.പി.എല്‍ കാരണമാണെന്നും ഐ.പി.എല്‍ നടന്നില്ലെങ്കില്‍ തന്റെ കുടുംബം ബുദ്ധിമുട്ടിലായി പോകുമായിരുന്നെന്നും അടുത്തിടെ ചേതന്‍ പറഞ്ഞിരുന്നു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്