IPL 2025: ആര്‍സിബി ടീമിന് ആരേലും കൂടോത്രം വച്ചോ, പ്ലേഓഫിന് ഈ സൂപ്പര്‍താരവും ഉണ്ടാവില്ല, എന്നാലും വല്ലാത്തൊരു ടീമായി പോയി, തിരിച്ചടിയോട് തിരിച്ചടി

പ്ലേഓഫിന് ഒരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു ടീമിന് തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിനെ കുറിച്ചുളള പുതിയ അപ്‌ഡേറ്റ്‌. ആര്‍സിബിക്കായി പ്ലേഓഫ് മത്സരങ്ങളില്‍ സാള്‍ട്ട് തകളിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരം ഉടനെ തന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സാള്‍ട്ട് ഉണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. പനിയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ആര്‍സിബി ടീമില്‍ സാള്‍ട്ട് ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ലേലത്തില്‍ 11,5 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ബാറ്ററെ ആര്‍സിബി മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്. ഈ സീസണില്‍ ആര്‍സിബിയുടെ മുന്നേറ്റത്തില്‍ സാള്‍ട്ട് നിര്‍ണായക പങ്കാണ് വഹിച്ചിട്ടുളളത്. ഇനി രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ കൂടിയാണ് ആര്‍സിബിക്ക് ബാക്കിയുളളത്. ഈ മത്സരങ്ങളില്‍ സാള്‍ട്ട് ഇല്ലെങ്കില്‍ ടോപ് 2 ടീമായി ഫിനിഷ് ചെയ്യാന്‍ ആര്‍സിബിക്ക് ബുദ്ധിമുട്ടാവും. അവസാന രണ്ട് മത്സരങ്ങളില്‍ സാള്‍ട്ടിന് പകരം ഇംഗ്ലീഷ് ടീമേറ്റ് ജേക്കബ് ബെതലാണ് ആര്‍സിബിക്ക് വേണ്ടി കളിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബെംഗളൂരുവിന് ഇന്ന് മത്സരമുണ്ട്. ഈ കളിയില്‍ സാള്‍ട്ട് കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആര്‍സിബിക്ക് വേണ്ടി ഒമ്പത് മത്സരങ്ങളില്‍ നിന്നായി 239 റണ്‍സാണ് ഫില്‍ സാള്‍ട്ട് നേടിയത്. 168.31 ആണ് താരത്തിന്റെ സ്‌ട്രേക്ക് റേറ്റ്. പ്ലേഓഫ് മത്സരങ്ങള്‍ക്ക് സാള്‍ട്ടില്ലെങ്കില്‍ ആര്‍സിബിക്ക് വലിയ തിരിച്ചടിയാണുണ്ടാവുക. നിലവില്‍ ഫില്‍ സാള്‍ട്ടിന് പകരക്കാരനെ കണ്ടെത്തുക എന്നത് ആര്‍സിബിക്ക് ബുദ്ധിമുട്ടേറിയ ടാസ്‌കാവും. സാള്‍ട്ടും കാമുകി അബി മക്ലാവെനുമാണ് കുഞ്ഞിനായി കാത്തിരിക്കുന്നത്. 2020 മുതല്‍ ഇരുവരും പ്രണയത്തിലാണ്. മേയ് അവസാനമോ ജൂണ്‍ ആദ്യ വാരമോ ആണ് കുഞ്ഞിന്റെ ജനനം. നിലവില്‍ സാള്‍ട്ടിനൊപ്പം ഇന്ത്യയിലുണ്ട് അവര്‍. ഉടന്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോവും.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി