ഏകദിന ലോകകപ്പ്: ഇങ്ങനെയാണ് പോക്കെങ്കില്‍ ജയിക്കാന്‍ 400 റണ്‍സ് എടുക്കേണ്ടി വരും; പാക് ടീമിനെ വിമര്‍ശിച്ച് റമീസ് രാജ

വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സന്നാഹ മത്സരത്തില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 345 റണ്‍സ് നേടി. എന്നാല്‍ മറുപടിയില്‍ പാക് ബോളര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ കിവീസ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

എനിക്കറിയാം ഇത് ഒരു പരിശീലന ഗെയിം മാത്രമായിരുന്നു, പക്ഷേ ഒരു വിജയം ഒരു വിജയമാണ്. ഒപ്പം ജയിക്കുക എന്നത് ഒരു ശീലമായി മാറുന്നു. പക്ഷേ, പാകിസ്ഥാന്‍ ഇപ്പോള്‍ തോല്‍ക്കുന്നത് ശീലമാക്കിയതായി എനിക്ക് തോന്നുന്നു. ആദ്യം അവര്‍ ഏഷ്യാ കപ്പില്‍ തോറ്റു, ഇപ്പോള്‍ ഇവിടെ.

പാകിസ്ഥാന്‍ 345 റണ്‍സ് നേടി, അത് മികച്ച റണ്‍ വേട്ടയായി. തുടര്‍ന്നും നിങ്ങള്‍ക്ക് ഇന്ത്യയില്‍ അത്തരം പിച്ചുകള്‍ ലഭിക്കുമെങ്കില്‍, നിങ്ങളുടെ ബോളിംഗ് ഇതുപോലെ മിസ്ഫയര്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ 400 സ്‌കോര്‍ ചെയ്യേണ്ടിവരും. നിങ്ങളുടെ തന്ത്രങ്ങള്‍ മാറ്റുക റിസ്‌ക് എടുക്കുക, നിങ്ങള്‍ അത് ചെയ്യുന്നില്ല. ആദ്യം 10-15 ഓവറുകള്‍ പ്രതിരോധത്തില്‍ കളിക്കുകയും പിന്നീട് ഗിയര്‍ മാറ്റുകയും ചെയ്യുന്നു- റമീസ് രാജ പറഞ്ഞു.

ഒക്ടോബര്‍ മൂന്നിന് ഹൈദരാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം സന്നാഹ മത്സരം കളിക്കും. ഒക്ടോബര്‍ 6 ന് നെതര്‍ലന്‍ഡ്സിനെതിരെ അതേ നഗരത്തില്‍ അവര്‍ തങ്ങളുടെ ലോകകപ്പ് ക്യാമ്പയിനും ആരംഭിക്കും.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്