എല്ലാവരും ഞെട്ടിയിരിക്കുകയാണ്, നമ്മളെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല; പാകിസ്ഥാന്‍ താരങ്ങളോട് ഹെയ്ഡന്‍

സെമി പ്രവേശത്തിന് ശേഷം പാകിസ്ഥാന്‍ ടീം മെന്‍റര്‍ മാത്യു ഹെയ്ഡന്‍ നടത്തിയ ലോക്കര്‍ റൂം സ്പീച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക അപ്രതീക്ഷ തോല്‍വി വഴങ്ങിയതോടെയാണ് പുറത്താകല്‍ ഉറപ്പിച്ചിരുന്ന പാകിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിയിലേക്ക് പ്രവേശിച്ചത്.

തീര്‍ത്തും വ്യത്യസ്തമായൊരു ഫലം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടായിരുന്നു. പക്ഷെ പാകിസ്ഥാന്‍ ക്രിക്കറ്റ് അറിയപ്പെടുന്ന ആ തീ പുറത്ത് വരുന്നതോടെ നമ്മളൊരു വെല്ലുവിളിയായി മാറുകയാണ്. ഇപ്പോള്‍, ഈ ടൂര്‍ണമെന്റില്‍ നമ്മളെ നേരിടാന്‍ ഒരു ടീമും ആഗ്രഹിക്കില്ല. ഒരു ടീം പോലും. അവര്‍ കരുതിയത് നമ്മളുടെ ശല്യം തീര്‍ന്നെന്നാണ്. പക്ഷെ അവര്‍ക്ക് നമ്മളെ ഒഴിവാക്കാന്‍ സാധിക്കില്ല- ഹെയ്ഡന്‍ പറഞ്ഞു.

ഡച്ചുകാരില്ലായിരുന്നുവെങ്കില്‍ നമ്മള്‍ ഇവിടെ എത്തില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ നമ്മള്‍ ഇവിടെത്തി. നമ്മളെ ഇവിടെ കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. ആ സര്‍പ്രൈസ് ഫാക്ടറാണ് ഉപയോഗിക്കേണ്ടതെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

സിഡ്നിയില്‍ നടക്കുന്ന ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെയും ഒരു ദിവസത്തിന് ശേഷം അഡ്ലെയ്ഡില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ഇതില്‍ ജയിക്കുന്നവര്‍ ഞായറാഴ്ചത്തെ ഫൈനലില്‍ കൊമ്പുകോര്‍ക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ