Ipl

ബോളിംഗ് വിഭാഗത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് ഐ.പി.എല്‍ പൂര്‍ണമായും ന്ഷ്ടപ്പെടും ; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി...!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഐപിഎല്ലിലെ നവാഗതരായ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് തിരിച്ചടി. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അവരുടെ നെടുന്തൂണായ മാര്‍ക്ക് വുഡ് പരിക്കേറ്റു പുറത്തായി. കൈമുട്ടിന് പരിക്കേറ്റ താരത്തിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാകും. കഴിഞ്ഞയാഴ്ച വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത്. താരത്തിന് പരിക്കേറ്റതായി ഇംഗളണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ലക്‌നൗ ഫ്രാഞ്ചൈസിയെ അറിയിച്ചു.

ഇത്തവണ ലക്‌നൗ ടീം 7.5 കോടി രൂപ മുടക്കി ടീമില്‍ എടുത്ത താരമായിരുന്നു വുഡ്. ഇതോടെ ലേലത്തില്‍ അണ്‍സോള്‍ഡായ ബൗളര്‍മാരിലേക്ക് ലക്‌നൗവിന്റെ കണ്ണ് എത്തിയിരിക്കുകയാണ്. മോയ്‌സ് ഹെന്റ്ിക്, കേയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രൂ ടൈ എന്നിവരിലാണ് ലക്‌നൗ പകരക്കാരനെ തേടുന്നത്. വെസ്റ്റിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ 17 ഓവറുകള്‍ എറിഞ്ഞ താരത്തിന്റെ കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. 2018 ല്‍ ചെന്നൈയ്ക്ക് വേണ്ടിയിറങ്ങിയ വുഡ്് അതിന് ശേഷം ഇത്തവണയാണ് ഐപിഎല്‍ കളിക്കാനെത്തുന്നത്.

തുടക്കത്തില്‍ തന്നെ ലക്‌നൗ കെ.എല്‍. രാഹുല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, രവി ബിഷ്‌ണോയി എന്നിവരെയാണ് ലക്‌നൗ നിലനിര്‍ത്തിയത്. ഇറങ്ങൂന്ന ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന വിധത്തിലുള്ള ടീമിനെയാണ് ലക്‌നൗ ആദ്യം തന്നെ സ്ജ്ജമാമാക്കിയത്. ബൗളിംഗ് ആക്രമണത്തിന്റെ കരുത്ത് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് മാര്‍ക്ക് വുഡിനെ ടീമിലെടുത്തത്. പരക്കേറ്റതോടെ താരത്തിന് ഈ ഐപിഎല്‍ സീസണിലെ ഒരു കളിയില്‍ പോലും ഇറങ്ങാനാകില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ