എന്ത് അടിസ്ഥാനത്തിലാണ് കോഹ്‌ലി സച്ചിൻ താരതമ്യം നടത്തുന്നത്, മാസ്റ്റർ ബ്ലാസ്റ്റർ എത്രയോ മുന്നിലാണ് അവനെ വെച്ച് നോക്കുമ്പോൾ; ആകാശ് ചോപ്ര പറഞ്ഞ വാക്കുകൾ വൈറൽ

വിരാട് കോഹ്‌ലിയെയും സച്ചിൻ ടെണ്ടുൽക്കറെയും അവരുടെ കളിജീവിതത്തിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സഞ്ജയ് മഞ്ജരേക്കർ തള്ളിക്കളഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ബ്രാൻഡിന്റെ കാര്യത്തിൽ കോഹ്‌ലി സച്ചിന് തുല്യനാണെന്ന് വാദിക്കുമ്പോൾ, ടെസ്റ്റ് റെക്കോർഡിന്റെ അടിസ്ഥാനത്തിൽ സച്ചിൻ ഒരുപാട് മുന്നിൽ ആണെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

ഫോർമാറ്റുകളിലായി എക്കാലത്തെയും മികച്ച റൺ സ്കോറർമാരുടെ പട്ടികയിൽ സച്ചിൻ (34,357), കോഹ്‌ലി (27,599) എന്നിവർ യഥാക്രമം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും ചേർന്ന് 182 സെഞ്ച്വറികൾ നേടിയിട്ടുണ്ട്, 100 സെഞ്ച്വറികൾ സച്ചിൻ നേടിയപ്പോൾ, 82 സെഞ്ച്വറികൾ നേടിയ കോഹ്‌ലി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

ഏകദിന സെഞ്ച്വറികളുടെ കാര്യത്തിൽ കോഹ്‌ലി 51-49 എന്ന നിലയിൽ സച്ചിനെ മറികടന്നിട്ടുണ്ടെങ്കിലും, ‘ലിറ്റിൽ മാസ്റ്ററുമായി’ താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ ടെസ്റ്റ് നമ്പറുകൾ വളരെ കുറവാണ്. 51 സെഞ്ച്വറികൾ ഉൾപ്പെടെ 53.78 എന്ന മികച്ച ശരാശരിയോടെയാണ് സച്ചിൻ തന്റെ ടെസ്റ്റ് കരിയർ പൂർത്തിയാക്കിയത്.

അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി റെഡ്-ബോൾ ക്രിക്കറ്റിൽ കോഹ്‌ലി വളരെയധികം കഷ്ടപ്പെട്ടു, അതിന്റെ ഫലമായി 30 സെഞ്ച്വറികൾ ഉൾപ്പെടെ 46.85 എന്ന മൊത്തത്തിലുള്ള ശരാശരി മാത്രമേ നേടിയിട്ടുള്ളൂ. കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചും താരതമ്യങ്ങളെക്കുറിച്ചും ഹിന്ദുസ്ഥാൻ ടൈംസിനായുള്ള തന്റെ കോളത്തിൽ മഞ്ജരേക്കർ എഴുതി:

“അദ്ദേഹം (കോഹ്‌ലി) ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു വലിയ ബ്രാൻഡാണ്, അദ്ദേഹം സച്ചിന് തുല്യനാണ്, പക്ഷേ അവരുടെ മഹത്വങ്ങൾക്കിടയിൽ വലിയ അന്തരമുണ്ട്.”

ടെസ്റ്റിലെ മോശം ഫോം ഈ കാലഘത്തിൽ കോഹ്‌ലിയെ തളർത്തിയിട്ടുണ്ട്. സച്ചിനൊപ്പം സെഞ്ചുറികളുടെ എണ്ണത്തിൽ ഒപ്പം പിടിക്കാൻ കോഹ്‌ലിക്ക് ടെസ്റ്റിലും കൂടിയേ തിളങ്ങിയെ പറ്റു, പ്രത്യേകിച്ച് ടി 20 യിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ.

Latest Stories

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ

IPL 2025: യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഗിയർ മാറ്റം, നെറ്റ്സിൽ ഞെട്ടിച്ച് ശുഭ്മാൻ ഗിൽ; ഇത് കലക്കുമെന്ന് ആരാധകർ

നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി