അയാൾ ഒരിക്കലും വിമർശനം കേൾക്കേണ്ട ആളായിരുന്നില്ല, സൂപ്പർ താരത്തെ കുറിച്ച് ഓജ

ഐപിഎല്ലിൽ പാറ്റ് കമ്മിൻസിന്റെ ഉജ്വല ഇന്നിങ്സ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചതിനു പിന്നാലെയുള്ള ‘വട പാവ്’ ട്വീറ്റിനു മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗിനു രോഹിത് ശർമ ആരാധകരുെട വ്യാപക വിമർശനം നേരിട്ടിരുന്നു. വിമർശനം കടുത്തതോടെ ട്വീറ്റിൽ വ്യക്തത വരുത്തി സേവാഗും രംഗത്തെതി താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സേവാഗിനെ പോലെ ഇതിഹാസമായ ഒരു താരത്തെ ട്വിറ്ററിൽ അസഭ്യം കേൾക്കേണ്ടി വന്ന സാഹചര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഓജ.

“സത്യത്തിൽ സേവാഗിനെ പോലെ ഒരു ഇതിഹാസത്തിന് താൻ ഉദ്ദേശിച്ചത് എന്താന്നെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത് നിരാശാപെടുത്തുന്നു. ഒരു ആവശ്യവും ഇല്ലാത്ത മോശം ട്രോളുകൾ കണ്ടാണ് സേവാഗിന് ഇങ്ങനെ ചെയ്യേണ്ടതായി വന്നത്. നമ്മുടെ സ്പോർട്ടിങ് ഇക്കോ സിസ്റ്റത്തിന്റെ കുഴപ്പമാണിത്. എല്ലാം വികാരത്തോടെയാണ് നമ്മൾ പ്രതികരിക്കുന്നത്,കാര്യം പോലും അറിയാതെ” ഓജ തന്റെ അമർഷം വ്യക്തമാക്കി.

മുംബൈ തോറ്റതിന് പിന്നാലെയുള്ള സേവാഗിനെ ട്വീറ്റ് രോഹിത് ആരാധകർ ഏറ്റെടുക്കുകയും സേവാഗിനെ മോശം പറയുകയുമാണ് ചെയ്തത്. പിന്നാലെ ‘വട പാവ്’ ട്വീറ്റ് മുംബൈയെ ഉദ്ദേശിച്ചുള്ളതാണെന്നും രോഹിത്തിനെക്കുറിച്ചല്ലെന്നും ട്വീറ്റ് ചെയ്ത സേവാഗ്, താൻ രോഹിത് ശർമയു‍ടെ ബാറ്റിങ്ങിന്റെ ആരാധകനാണെന്നും കുറിച്ചു.

എന്തായാലും കുറച്ച് നാളായി എന്തിനും ഏതിനും പൊങ്കാലയിടുന്ന ആരാധക രീതിയുടെ ഇര ആയിരിക്കുന്നത് ഇത്തവണ വീരു ആയെന്ന് മാത്രമാണെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ