ഓഹോ അപ്പോൾ അതാണ് കാരണം, വിരാട് കോഹ്‌ലി ലണ്ടനിൽ താമസമാക്കിയത് അതുകൊണ്ട്; അതിനിർണായക വെളിപ്പെടുത്തലുമായി വസീം അക്രം

ലണ്ടനിലേക്ക് താമസം മാറ്റാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനത്തെക്കുറിച്ച് മുൻ പാകിസ്ഥാൻ വസീം അക്രം തുറന്നുപറഞ്ഞു. തനിക്ക് ഓസ്‌ട്രേലിയയിൽ ഉള്ളതിന് സമാനമായി ഇംഗ്ലണ്ടിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നതായി കോഹ്ലി പറഞ്ഞെന്ന് അക്രം വെളിപ്പെടുത്തി.

തൻ്റെ ക്രിക്കറ്റ് തിരക്കുകൾ എല്ലാം മാറ്റിവെച്ച് ലണ്ടനിലെ നഗരത്തിൽ നടക്കുന്ന കോഹ്‌ലിയെ പല തവണ ആരാധകർ കണ്ടിട്ടുണ്ട് . പെർത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിനിടെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അക്രവുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായുള്ള സൗഹൃദ ചർച്ചയെക്കുറിച്ച് അവതാരകൻ ജതിൻ സപ്രു മുൻ പാകിസ്ഥാൻ ഇടംകൈയ്യൻ പേസറോട് ചോദിച്ചപ്പോൾ, അക്രം മറുപടി പറഞ്ഞു

“എനിക്ക് എല്ലാം വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ അവൻ്റെ കുടുംബത്തെക്കുറിച്ചും ഇംഗ്ലണ്ട് സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെട്ടു എന്നും ഞാൻ ചോദിച്ചു. ഓസ്‌ട്രേലിയയിൽ എൻ്റെ കാര്യത്തിലെന്നപോലെ, ഇംഗ്ലണ്ടിൽ താൻ വലിയ രീതിയിൽ ഉള്ള സ്വകാര്യത അനുഭവിക്കുന്നതായി കോഹ്‌ലി പറഞ്ഞു. അവനും എല്ലാവരെയും പോലെ സ്വകാര്യത വലുതാണ്. ഇന്ത്യയിൽ അത് അവന് കിട്ടുന്നില്ല.” അക്രം പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ കോഹ്‌ലി അഞ്ച് റൺസിന് പുറത്തായി. ജോഷ് ഹേസിൽവുഡിൻ്റെ ഒരു ഷോർട്ട് ബോളിന്‌ ബെറ്റുവെച്ച അദ്ദേഹത്തിന് പിഴക്കുക ആയിരുന്നു.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും