ഏകദിന ലോകകപ്പ്: പാകിസ്ഥാനെ തോല്‍പ്പിച്ചത് അമ്പയര്‍; വിമര്‍ശനവുമായി ഹര്‍ഭജന്‍

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് അവര്‍ ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വാതില്‍ തള്ളിത്തുറന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ പാകിസ്ഥാന്റെ പരാജയത്തിന് പിന്നില്‍ മോശം അമ്പയറിംഗാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്.

മോശം അമ്പയറിംഗും മോശം നിയമങ്ങളുമാണ് പാകിസ്താനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ടോ, നോട്ടൗട്ടോ വിളിച്ചോയെന്നതു വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണ്? ഹര്‍ഭജന്‍ എക്സിലൂടെ ചോദിച്ചു.

മല്‍സരത്തില്‍ അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം.

പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ അവസാന ബോളില്‍ റൗഫിന്റെ ഇന്‍സ്വിംഗര്‍ ഷംസിയുടെ പാഡില്‍ പതിച്ചു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.

പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അമ്പയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അമ്പയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു. ഇതു നിരാശയോടെ കണ്ടു നില്‍ക്കാനായിരുന്നു പാക് താരങ്ങളുടെ വിധി. പിന്നാലെ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയ റണ്‍സ് കണ്ടെത്തുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ