ഏകദിന ലോകകപ്പ്: 'ഇന്ത്യ സെമിയില്‍ തോല്‍ക്കും'; കാരണം പറഞ്ഞ് മിസ്ബാഹ് ഉള്‍ ഹഖ്

ഏകദിന ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ താരം മിസ്ബാഹ് ഉള്‍ ഹഖ്. മുന്‍ ലോകകപ്പുകളില്‍ സംഭവിച്ചതുപോലെ ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാമതായ ശേഷം സെമിയില്‍ തോല്‍ക്കുന്ന ശീലം ഇന്ത്യ ഇത്തവണയും ആവര്‍ത്തിക്കുമെന്ന് മിസ്ബാഹ് ഉള്‍ ഹഖ് പറഞ്ഞു.

ഒരു കാര്യം ഉറപ്പിച്ചുപറയാം. ഗ്രൂപ്പുഘട്ടം പോലെയല്ല നോക്കൗട്ട്. എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഫേവറേറ്റുകളെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഇന്ത്യക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും.

ആദ്യത്തെ 1, 2 ഓവറിനുള്ളില്‍ ഏതെങ്കിലും ടീം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ തോല്‍ക്കും. മറ്റ് ടീമുകള്‍ക്ക് ഇപ്പോഴും മികച്ച അവസരമാണ് മുന്നിലുള്ളത്- മിസ്ഹാബ് പറഞ്ഞു.

കളിച്ച എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഒപ്പം സെമിയിലും പ്രവേശിച്ചു. 2015, 2019ലെ ഏകദിന ലോകകപ്പുകളിലും ഇന്ത്യ സമാനമായി ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമിലെത്തുകയും തോല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ