ഏകദിന ലോകകപ്പ്: സെമി ഫൈനലില്‍ ഇന്ത്യ നേരിടാന്‍ ആഗ്രഹിക്കാത്ത എതിരാളികളുണ്ടെങ്കില്‍ അത് ആ ടീം മാത്രമായിരിക്കും: ഹാര്‍മിസണ്‍

2023 ലോകകപ്പ് അതിന്റെ സമാപനത്തിലേക്ക് പതുക്കെ നീങ്ങുകയാണ്. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ഞായറാഴ്ച അവസാനിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമിഫൈനലിനുള്ള ടിക്കറ്റ് നേരത്തെ ഉറപ്പിച്ചു കഴിഞ്ഞു. ന്യൂസിലന്‍ഡ് ഏറെക്കുറേ നാലാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ശനിയാഴ്ചത്തെ പാകിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരഫലത്തിലൂടെ അറിയാം.

എന്നിരുന്നാലും സെമി ഫൈനലില്‍ ഇന്ത്യ നേരിടാന്‍ ആഗ്രഹിക്കാത്ത ഒരു ടീമുണ്ടെങ്കില്‍ അത് ന്യൂസിലാന്‍ഡ് ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാമിര്‍സണ്‍. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസിലന്‍ഡ് വളരെയധികം കഴിവുറ്റ ടീമാണ്. അവരെ ഒരിക്കലും നിങ്ങള്‍ക്കു എഴുതിത്തള്ളാന്‍ കഴിയില്ല. സെമി ഫൈനലിലെ മൂന്നു ടീമുകളെയെടുത്താല്‍ ഇന്ത്യ നേരിടാന്‍ ആഗ്രഹിക്കാത്ത ഏക എതിരാളികള്‍ അവരായിരിക്കുമെന്നു എനിക്കു തോന്നുന്നു.

ന്യൂസിലന്‍ഡ് ടീമിന്റെ മികവ് തന്നെയണ് അതിനു കാരണം. അവരുടെ ടീമിലെ എല്ലാവരും ഫിറ്റ്നസിലേക്കു വന്നു കൊണ്ടിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ടീമിലെ എല്ലാവരും അതിഗംഭീര ഫോമിലാണെന്നു ഞാന്‍ പറയില്ല. പക്ഷെ വലിയ വേദിയില്‍ ഇതിനു മുമ്പും ഇന്ത്യയും ന്യൂസിലന്‍ഡും കളിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാ സമ്മര്‍ദ്ദവും ഇന്ത്യന്‍ ടീമിനു മേലായിരിക്കും.

ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ കളിച്ച് പരിചയമുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍. അതുകൊണ്ടു തന്നെ അതു അവര്‍ക്കു അത്ര ദോഷം ചെയ്യുമെന്നു ഞാന്‍ കരുതുന്നില്ല. സെമി ഫൈനലില്‍ ഒരു ടീമിനെ നേരിടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു ന്യൂസിലന്‍ഡ് മാത്രമാണ്- ഹാര്‍മിസണ്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ