ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെ പോലെ 'കളിച്ചാല്‍' പാകിസ്ഥാന് സെമിയില്‍ കടക്കാം; നെറികേടിന്റെ വഴി ഉപദേശിച്ച് വസീം അക്രം

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2.3 ഓവറില്‍ മറികടന്ന് ജയിച്ചാലോ 275 റണ്‍സിന് തോല്‍പ്പിച്ചാലോ മാത്രമെ പാകിസ്താന് സെമിയിലെത്താനാവൂ. ഇപ്പോഴിതാ ഈ അവസ്ഥയില്‍ പാകിസ്ഥാന് സെമിയില്‍ കടന്നുകൂടാനുള്ള ഏകവഴി ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് പാക് ഇതിഹാസം വസീം അക്രം.

ഇംഗ്ലണ്ട് ടീമിനെ ഡ്രെസ്സിംഗ് റൂമില്‍ പൂട്ടിയിട്ടാല്‍ ബാബര്‍ അസമിനും സംഘത്തിനും സെമിയിലേക്ക് യോഗ്യത നേടാനാകുമെന്ന് അക്രം പരിഹസിച്ചു. ‘പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുകയും നല്ല റണ്‍സ് നേടുകയും വേണം. തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിംഗ് റൂമില്‍ പൂട്ടിയിട്ട് അവരെ ടൈംഡ് ഔട്ടാക്കണം’ അക്രം പരിഹാസപൂര്‍വ്വം പറഞ്ഞു. ലോകപ്പില്‍ ശ്രീലങ്കയും ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.

ഇന്ത്യയ്ക്കെതിരെ നാണംകെട്ട തോല്‍വി നേരിട്ടതിന് ശേഷം പാകിസ്ഥാന് ടൂര്‍ണമെന്റില്‍ കരകയറാന്‍ കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ ഞെട്ടിക്കുന്ന തോല്‍വിയും അവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ബാറ്റിംഗ്, ബോളിംഗ് യൂണിറ്റുകള്‍ വലിയ തോതില്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ബാബര്‍ എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ടു. ഷഹീന്‍ അഫ്രീദിയുടെയും ഹാരിസ് റൗഫിന്റെയും പേസ് ജോഡികള്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ആക്രമണ സ്വഭാവം കാട്ടിയെങ്കിലും സ്പിന്നര്‍മാര്‍ക്ക് ഒരിക്കലും തിളങ്ങാനായില്ല.

ഈ മാസം 11ന് ജോസ് ബട്ട്ലറുടെ നേതൃത്വത്തിലുള്ള ടീമിനെതിരെയാണ് പാകിസ്ഥാന്റെ അഭിമാന പോരാട്ടം. മറുവശത്ത്, 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുന്നതിനായി പോയിന്റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അവതരിപ്പിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച്, ലോകകപ്പ് പോയിന്റ് പട്ടികയിലെ ഏറ്റവും മികച്ച ഏഴ് ടീമുകള്‍ ആതിഥേയ രാജ്യമായ പാകിസ്ഥാനൊപ്പം 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ഇവന്റില്‍ മാറ്റുരയ്ക്കും.

Latest Stories

ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുന്നു; സിപിഎം കൊലയാളികള്‍; ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

രാഖി സാവന്ത് ആശുപത്രിയില്‍, ട്യൂമര്‍ ആണെന്ന് മുന്‍ ഭര്‍ത്താവ്; വിമര്‍ശിച്ച് രണ്ടാം ഭര്‍ത്താവ്!

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്