ഏകദിന ലോകകപ്പ്: 'ഇതൊക്കെ കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു'; ടോസ് ഫിക്‌സിംഗ് വിവാദത്തില്‍ വസീം അക്രം

ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലെ ടോസ് ഫിക്‌സിംഗ് വിവാദത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം വസീം അക്രം. ടോസ് അനുകൂലമാക്കാന്‍ രോഹിത് ശര്‍മ്മ കള്ളത്തരം കാട്ടിയെന്ന് പാകിസ്ഥാന്‍ മുന്‍ താരം സിക്കന്ദര്‍ ബക്തിന്റെ പ്രസ്താവനയ്ക്കെതിരെയാണ് അക്രം രംഗത്തെത്തിയത്.

സെമി ഫൈനല്‍ ടോസില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നില്‍ക്കുന്നിടത്തുനിന്ന് വളരെ ദൂരത്തേക്കാണ് രോഹിത് നാണയം എറിഞ്ഞുവെന്ന് ബഖ്ത് ആരോപിച്ചു. ഈ സാഹചര്യത്തില്‍ ടോസ് ആരാണ് നേടിയതെന്ന് കെയ്ന്‍ വില്യംസണിന് കാണാന്‍ കഴിഞ്ഞില്ലെന്നും ടോസ് തനിക്ക് അനുകൂലമാക്കാനാണ് രോഹിത് ശര്‍മ്മ ശ്രമിക്കുന്നതെന്നും ബഖ്ത് പറഞ്ഞു.

വസീം അക്രം ഇതിനോട് വിയോജിച്ചു. ഇന്ത്യയ്‌ക്കെതിരെ ഒന്നിന് പിറകെ ഒന്നായി പാക് താരങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നെന്ന് അക്രം പറഞ്ഞു. ടോസിംഗ് സമയത്ത് നാണയം എവിടെ പതിക്കണമെന്ന് പ്രത്യേക നിയമമൊന്നുമില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പ് കാരണങ്ങളാല്‍ പായയില്‍ എവിടെ വീണാലും മതിയെന്നും വസീം അക്രം പറഞ്ഞു.

മുബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 2011നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്.

Latest Stories

'അന്ന് വിജയ് ബാബുവിനെതിരെ മീ ടൂ ആരോപണം ഉള്ളതിനാൽ ഹോം സിനിമ അവാർഡിന് പരിഗണിച്ചില്ല, ഇന്ന് ബലാത്സംഗ കേസ് ഉൾപ്പെടെയുള്ള വേടന് അവാർഡ്'; ചലച്ചിത്ര അവാർഡിനെച്ചൊല്ലിയുള്ള വിവാദം കനക്കുമ്പോൾ

"ഒരു മത്സരത്തിന് ഞങ്ങൾക്ക് 1000 രൂപയാണ് ലഭിച്ചിരുന്നത്"; മിതാലി രാജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല മന്ത്രി..., എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു'; സജി ചെറിയാന് മറുപടിയുമായി വിനയൻ

പ്രണയം നടിച്ച് 17 കാരിയെ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

'ഒരു സ്ത്രീ പീഡകന് നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്'; ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യു

IND vs AUS: നാലാം ടി20യ്ക്കുള്ള ഇന്ത്യൻ പ്ലെയിം​ഗ് ഇലവനിൽ ഒരു മാറ്റത്തിന് സാധ്യത: സഞ്ജു മടങ്ങിയെത്തുമോ?

'പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിലെ പകയിൽ പത്തൊൻപതുകാരിയെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്'; പ്രതി കുറ്റക്കാരനെന്ന് കോടതി

"ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ‌ഒഴിയണം, അതാണ് അവളുടെയും ടീമിന്റെയും ഭാവിയ്ക്ക് നല്ലത്"; നിർദ്ദേശവുമായി മുൻ താരം

'കയ്യടി മാത്രമേയുള്ളൂ, പരാതികളില്ല'; വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

'മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നു'; ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ