ഏകദിന ലോകകപ്പ് ഫൈനല്‍: റെയ്‌നയുടെ പ്രവചനത്തില്‍ ത്രില്ലടിച്ച് ആരാധകര്‍, ഒരു വിഭാഗത്തിന് ഇരട്ടി മധുരം

ഏകദിന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിന്റെ വെല്ലുവിളി മെന്‍ ഇന്‍ ബ്ലൂ അവസാനിപ്പിച്ചപ്പോള്‍, രണ്ടാം നോക്കൗട്ടില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ പുറത്താക്കി.

ടൂര്‍ണമെന്റില്‍ ഫോമിന്റെ കൊടുമുടിയിലാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. തന്റെ കരിയറിലെ രണ്ടാം ഐസിസി ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കോഹ്‌ലിക്ക് ഇനി ഒരു ജയം മാത്രമേ വേണ്ടു. 2023ലെ ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ കോഹ്‌ലി തന്റെ 51-ാം സെഞ്ച്വറി നേടുമെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്ന പ്രതീക്ഷ പങ്കുവെച്ചു. കിവീസിനെതിരായ സെമി പോരാട്ടത്തില്‍ കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ച്വറി നേടിയിരുന്നു.

വിരാട് കോഹ്ലി ഒരു വലിയ കളിക്കാരനാണ്. വലിയ മത്സരങ്ങളില്‍ എപ്പോഴും അവന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സെമിഫൈനലില്‍ അദ്ദേഹം തന്റെ 50-ാം സെഞ്ച്വറി നേടി, ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ അദ്ദേഹം തന്റെ 51-ാം സെഞ്ച്വറി നേടുന്നത് നമുക്ക് കാണാന്‍ കഴിയും. ഓസീസിനെതിരെ കളിക്കാന്‍ അവന് ഏറെ ഇഷ്ടമാണ് അവര്‍ക്കെതിരെ അവന് മികച്ച റെക്കോര്‍ഡുമുണ്ട്- സുരേഷ് റെയ്ന പറഞ്ഞു.

മുഹമ്മദ് ഷമിയുടെ ബോളിംഗ് ഡിസ്പ്ലേയെക്കുറിച്ചും റെയ്ന അഭിപ്രായപ്പെട്ടു. മുഹമ്മദ് ഷമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവന്‍ സ്റ്റമ്പുകളെ ആക്രമിക്കുകയും കളിക്കാനാകാത്ത പന്തുകള്‍ എറിയുകയും ചെയ്യുന്നു. അവന് ഒരു തികഞ്ഞ സീം സ്ഥാനം ഉണ്ട്. ഒരു ഇടംകൈയ്യന്‍ ബാറ്റര്‍ വന്നയുടന്‍ ഷമി വിക്കറ്റിന് ചുറ്റും പന്തെറിയുന്നു. ഷമിയുടെ വിജയത്തിന് രോഹിത് ശര്‍മ്മയും പ്രശംസയ്ക്ക് അര്‍ഹനാണ്. അദ്ദേഹം തന്റെ പേസര്‍ക്ക് ആക്രമണ ഫീല്‍ഡ് പ്ലെയ്സ്മെന്റുകള്‍ നല്‍കി- റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ