മൂന്ന് ഫോര്‍മാറ്റിലുമില്ല, അശ്വിനെ എന്തിന് ഒഴിവാക്കിയെന്ന് ആരാധകര്‍ ; തഴഞ്ഞതിന്റെ കാരണം വിശദീകരിച്ച് സെലക്ടര്‍മാര്‍

ഇന്ത്യന്‍ മണ്ണില്‍ സ്പിന്നര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമായിട്ടും ആര്‍ അശ്വിനെ ടീമില്‍ നിന്നും തഴഞ്ഞതിന്റെ കാരണം എത്ര ആലോചിച്ചിട്ടും ആരാധകര്‍ക്ക് പിടികിട്ടിയിട്ടില്ല. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ താരത്തിന് തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് മേല്‍ക്കൈ ആകുകയും ചെയ്യുമായിരുന്നു.

എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള മൂന്ന് ഫോര്‍മാറ്റിലും താരത്തെ സെലക്ടര്‍മാര്‍ ഒഴിവാക്കി. ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ മുഖ്യസെലക്ടര്‍ ചേതന്‍ ശര്‍മ്മ തന്നെ അശ്വിനെ തഴയാനുള്ള കാരണവും വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഏറ്റ പരിക്കുകളാണ് താരത്തെ മാറ്റി നിര്‍ത്താന്‍ കാരണമായിരിക്കുന്നത്. കൈക്കുഴയ്ക്കും കണംകാലിനുമെല്ലാം പരിക്കേറ്റിരുന്ന താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയ്ക്കിടെ അശ്വിന്‍ കാല്‍തെറ്റി വീഴുകയും ഇതേ തുടര്‍ന്നു കൈക്കുഴയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പരിക്ക് അത്ര നിസാരമല്ലെന്നാണ് അറിയുന്നത്.

കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ. ഇതു പരിഗണിച്ചാണ് അശ്വിനെ ധൃതി പിടിച്ച് ടീമിലേക്കു തിരിച്ചു കൊണ്ടു വരേണ്ടതില്ലെന്നും പല പ്രധാനപ്പെട്ട പരമ്പരകളും ടൂര്‍ണമെന്റുകളും വരാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കുന്നതാണ് ഉചിതമെന്നും സെലക്ടര്‍മാര്‍ തീരുമാനിച്ചത്. 2017 ന് ശേഷം ദീര്‍ഘകാലം വൈറ്റ് ബോള്‍ ക്രി്കറ്റില്‍ നിന്നും അകന്നു നിന്ന അശ്വിനെ കഴിഞ്ഞ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുതലാണ് ടീമിലേക്ക് വീണ്ടും പരിഗണിച്ചു തുടങ്ങിയത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'