ഐ.പി.എല്‍ 2021: യു.എ.ഇയില്‍ കളിക്കാന്‍ അവരെത്തും

ഐപിഎല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു ഫ്രാഞ്ചൈസി ഒഫീഷ്യലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ താരങ്ങളുടെ കാര്യത്തില്‍ ഏറെ ആശങ്കയിലായിരുന്ന ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്.

സി.പി.എല്ലില്‍ കളിക്കുന്ന ഐ.പി.എല്‍ താരങ്ങളുടെ വരവ് ബി.സി.സി.ഐ ഇതിനോടം ഉറപ്പാക്കിയിട്ടുണ്ട്. ഈ താരങ്ങളെ ഐ.പി.എല്‍ രണ്ടാം ഭാഗത്തിന്റെ തുടക്കം മുതല്‍ ലഭിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റിനോട് പറഞ്ഞ് സി.പി.എല്‍ നേരത്തെ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ ഓസീസ്, ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ബി.സി.സി.ഐ നീക്കം തുടങ്ങി കഴിഞ്ഞു.

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ നീക്കം.

യു.എ.ഇയിലാണ് ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങളും ഇവിടെത്തന്നെയായിരുന്നു നടന്നത്. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് മല്‍സരങ്ങളും നടക്കുക. 31 മത്സരങ്ങളാണ് ഇനിയും ടൂര്‍ണമെന്റില്‍ നടക്കാനുള്ളത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം