നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്ക് പുതിയ തലവന്‍; ദ്രാവിഡിന്റെ പിന്‍ഗാമിയാകുന്നത് പെരുമയുള്ള താരം

രാജ്യത്തെ യുവ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്ക് (എന്‍.സി.എ.) പുതിയ തലവന്‍ വരുന്നു. മുന്‍ ബാറ്റര്‍ വി.വി.എസ് ലക്ഷ്മണ്‍ എന്‍.സി.എ. ഡയറക്ടര്‍ പദവി ഏറ്റെടുക്കുമെന്നാണ് വിവരം.

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണക്കിപ്പെടുന്ന സാഹചര്യത്തിലാണ് എന്‍.സി.എയുടെ തലപ്പത്ത് ലക്ഷ്മണിനെ എത്തിക്കാന്‍ ബിസിസിഐ ശ്രമം ആരംഭിച്ചത്. എന്‍.സി.എ ഡയറക്ടര്‍ പദവി ലക്ഷ്മണ്‍ ആദ്യം നിരസിച്ചിരുന്നു. എന്നാല്‍ ലക്ഷ്മണിന്റെ മനസ്സ് മാറ്റാനാകുമെന്നാണ് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പ്രതീക്ഷ.

എന്‍.സി.എയുടെ ആസ്ഥാനം ബംഗളരൂവിലാണ്. ലക്ഷ്മണ്‍ ഹൈദരാബാദിലാണ് താമസം. എന്‍.സി.എയുടെ ചുമതലയേറ്റെടുത്താല്‍ ലക്ഷ്മണ്‍ ബംഗളൂരുവിലേക്ക് താമസം മാറ്റാന്‍ പ്രേരിതനാകും. വര്‍ഷത്തില്‍ 200 ദിവസമെങ്കിലും കുടുംബത്തെ വിട്ട് ലക്ഷ്മണിന് ബംഗളൂരുവില്‍ കഴിയേണ്ടി വരും. ഇതാണ് വലിയ ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് ലക്ഷ്മണിനെ പിന്തിരിപ്പിക്കുന്നത്.

അതേസമയം, ലക്ഷ്മണ്‍ വിസമ്മതിച്ചാല്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ എന്‍.സി.എ തലവനാക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ബംഗളൂരുവിലാണ് കുടുംബമെന്നത് കുംബ്ലെയ്ക്ക് സാദ്ധ്യത നല്‍കുന്ന ഘടകമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍