'ബുംറ ആളാകെ മാറിപ്പോയി' കാരണക്കാരന്‍ ഒരാളെന്ന് നാസര്‍ ഹുസൈന്‍

വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് വേദിയൊരുക്കിയ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സംഭവബഹുലമായിരുന്നു. ഇരു ടീമുകളിലെയും കളിക്കാര്‍ ആക്രമണോത്സുകരായപ്പോള്‍ കാണികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ ലഭിച്ചു. ഇംഗ്ലീഷ് താരങ്ങളോട് ഏറ്റവും വീറുംവാശിയും കാട്ടിയത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. ലോര്‍ഡ്‌സിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബുംറയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറയുന്നു.

ശാന്തനും അതിവൈകാരികത പ്രകടിപ്പിക്കാത്തയാളുമായാണ് ജസ്പ്രീത് ബുംറയെ എല്ലായ്‌പ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ, ലോര്‍ഡ്‌സിലെ മൂന്നാം ദിനം ജിമ്മി ആന്‍ഡേഴ്‌സനെ ബുംറ കടന്നാക്രമിച്ച രീതി നോക്കൂ. നായകന്‍ വിരാട് കോഹ്ലിയാണ് ആ മാറ്റത്തതിന് കാരണം- നാസര്‍ ഹുസൈന്‍ പറഞ്ഞു.

കരുത്തരായ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശരിയായ സമയത്ത് നിയോഗിക്കപ്പെട്ട ശരിയായ വ്യക്തിയാണ് വിരാട്. ഇന്ത്യന്‍ കളിക്കാര്‍ക്ക്, പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക് ആക്രമണോത്സുകനായ ക്യാപ്റ്റനെയാണ് ആവശ്യം. ഉത്തേജനം പകരുന്ന കോഹ്ലിയെയാണ് അവര്‍ക്ക് വേണ്ടത്. ലോര്‍ഡ്‌സില്‍ വിരാട് ആ ദൗത്യം കാര്യക്ഷമമായി നിര്‍വ്വഹിച്ചെന്നും ഹുസൈന്‍ പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ