മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് സൗണ് റൈസേഴ്‌സ് ഹൈദരാബാദ്. ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയലക്‌ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 76 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 65 റൺസും അഭിഷേക് ശർമ 45 റൺസും സാലിൽ അറോറ 30 റൺസും നിതീഷ് കുമാർ റെഡ്‌ഡി 21 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി. ഇപ്പോഴിതാ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

‘ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യൻസ് എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? അത് ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു. ട്രാവിസിന്റെ വിക്കറ്റ് അപ്പോൾ വീഴ്ത്തിയിരുന്നെങ്കിൽ, പവർപ്ലേ സ്കോർ വളരെ കുറയുമായിരുന്നു. മുംബൈ ഇന്ത്യൻസ് ഈ മത്സരം വിജയിക്കുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്’, ആഷ് കി ബാത്തിൽ വിമർശിച്ചുകൊണ്ട് അശ്വിൻ വ്യക്തമാക്കി.

Latest Stories

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്