Ipl

സൂപ്പർ താരത്തെ ടീമിലെത്തിച്ച് മുംബൈ, വരുന്നത് ലീഗിൽ മുമ്പ് കഴിവ് തെളിയിച്ചിട്ടുള്ള താരം

ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച ബൗളര്‍മാരില്ലാതെ കഷ്ടപ്പെടുന്ന മുംബൈ ബൗളിംഗ് നിര ശക്തമാക്കാൻ ഒരുങ്ങുന്നു. മെഗാലേലത്തിൽ ആർക്കും വേണ്ടാതിരുന്ന സ്റ്റാർ ബൗളർ ധവാൽ കുൽക്കർണിയെ മുംബൈ ടീമിലെടുത്തു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ആരും ടീമിൽ എടുക്കാത്തതിനാൽ സ്റ്റാർ സ്പോർട്സ് കമന്ററി പാനലിൽ ആയിരുന്ന കുൽക്കർണിയോട് ടീമിൽ ചേരാൻ ആവശ്യപെട്ടിരിക്കുകയാണ് മുംബൈ.

എത്ര വലിയ സ്കോർ ഉണ്ടെങ്കിലും അത് പ്രതിരോധിക്കാൻ ബുംറക്ക് ഒരു സഹായി ഇല്ലെന്നായിരുന്നു മുംബൈയുടെ പ്രശ്നം. വിദേശ താരങ്ങൾ എല്ലാം പ്രഹരം ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ മുംബൈക്കാരനായ കുൽക്കർണിയുടെ സേവനം  സഹായമാകുമെന്നാണ് കരുതപ്പെടുന്നത്.

33കാരനായകുൽക്കർണി ഐപിഎല്ലില്‍ 92 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 86 വിക്കറ്റുകളും ലഭിച്ചു.മുംബൈ,രാജസ്ഥാൻ,പഴയ ഗുജറാത്ത് ലയൺസ്‌ ടീമുകളുടെയും ഭാഗം ആയിരുന്നു താരം മുമ്പ് . വേഗതയേറിയ ബൗളർ അല്ലെങ്കിലും ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവ് താരത്തിനുണ്ട്.

നാളെ നടക്കുന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരിൽ ഒരാളും പ്രധാന ശത്രുവുമായ ചെന്നൈ ആണ് എതിരാളി. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും സെമി സാധ്യതകൾ ഇല്ലെങ്കിലും മാനം രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ശ്രമിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ