CSK VS SRH: സ്റ്റംപ് ഇവിടെയല്ല ഷമിയേ അവിടെ, ചെന്നൈക്കെതിരെ ഒരു അപൂര്‍വ നോബോള്‍ എറിഞ്ഞ് മുഹമ്മദ് ഷമി, ഇയാള്‍ക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍, വീഡിയോ

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം പുരോഗിക്കുകയാണ്. ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹോംഗ്രൗണ്ടാണ് എന്ന ചെറിയ മുന്‍തൂക്കത്തോടെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം തുടര്‍തോല്‍വികളില്‍ നിന്നും കരകയറി വിജയത്തീരത്ത് എത്താനുളള അവസരമാണ് ഹൈദരാബാദിനുളളത്. ഇന്നത്തെ കളിയില്‍ മുഹമ്മദ് ഷമി എറിഞ്ഞ ഒരു നോബാളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മത്സരത്തില്‍ ചെന്നൈ ബാറ്റര്‍ ഷെയ്ക്ക് റഷീദിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി മികച്ച തുടക്കമാണ് ഷമി ഹൈദരാബാദിന് നല്‍കിയത്.

റഷീദിനെ അഭിഷേക് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ചായിരുന്നു ഷമി പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഒരു അപൂര്‍വ നോബോള്‍ ഷമി എറിഞ്ഞത്. തന്റെ റണ്‍അപ് പൂര്‍ത്തിയാകാതെ ബോള്‍ എറിയാന്‍ ശ്രമിച്ചപ്പോഴാണ് ഷമിക്ക് ഈ അബദ്ധം പിണഞ്ഞത്. ബോള്‍ എറിയുന്നതിനിടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുളള സ്റ്റമ്പില്‍ കൈകൊണ്ട് കുറ്റി തെറിക്കുകയായിരുന്നു. ക്രിക്കറ്റിലെ നിയമമനുസരിച്ച് ഇത് നോബോളാണ്. അമ്പയര്‍ അത് ഷമി ബോള്‍ എറിഞ്ഞയുടന്‍ വിളിക്കുകയായിരുന്നു.

ആദ്യ ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ ഇതുവരെ നഷ്ടപ്പെട്ട ചെന്നൈ നിലവില്‍ 13 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 114 റണ്‍സാണ് എടുത്താണ്. ആയുഷ് മാത്രെ (30),ഡെവാള്‍ഡ് ബ്രെവിസ് (42), രവീന്ദ്ര ജഡേജ(21) തുടങ്ങിയവരാണ് തിളങ്ങിയത്. ഇന്നത്തെ മത്സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ 400 ടി20 മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി. രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്ക്, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷമാണ് ധോണി ഈ നേട്ടത്തിലെത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക