ക്രിസ്മസ് ആഘോഷിച്ച കൈഫിനെ 'മതം പഠിപ്പിച്ച്' മതമൗലിക വാദികള്‍

ക്രിസ്മസ് ആഘോഷിച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെയും കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് മതമൗലിക വാദികള്‍. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മതമൗലിക വാദികള്‍ കൂട്ടത്തോടെ കൈഫിനെതിരെ ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്‌നഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് കൈഫ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ക്രിസ്മസ് ഇസ്ലാം വിരുദ്ധമാണെന്നും, ഒരു മുസ്ലിമായ കൈഫ് ക്രിസ്മസ് ആഘോഷിച്ചത് നാണക്കേടുണ്ടാക്കിയെന്നുമുള്ള കമന്റ്‌റുകള്‍ വന്നത്.

https://twitter.com/Younus21/status/945219698072756224

സാന്റാ തൊപ്പി വെച്ച് കുടുംബത്തോടൊപ്പം ക്രിസ്മസ് ട്രീയുടെ അടുത്തിരിക്കുന്ന ചിത്രമാണ് മുഹമ്മദ് സൈഫ് പോസ്റ്റ് ചെയ്തത്. തങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്, ദൈവത്തില്‍നിന്നും ശാപം കിട്ടി മരിക്കേണ്ടി വരുമെന്നുള്ള കമന്റ്‌റുകളാണ് മതമൗലിക വാദികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈഫിനെതിനെ നിരവധി ട്രോളുകളും ഇറങ്ങി കഴിഞ്ഞു.

ഇത് ആദ്യമായല്ല കൈഫ് ഇത്തരം ആക്രമണം നേരിടുന്നത്. ഇതിനു മുന്‍പ് സൂര്യനമസ്‌കാരം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോഴും ആക്രമണം ഉണ്ടായിരുന്നു. മകനോടൊപ്പം ചെസ്സ് കളിക്കുന്ന ചിത്രവും മതമൗലിക വാദികളെ ഏറെ ചൊടിപ്പിച്ചിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ മതമൗലിക വാദികളുടെ ആക്രമണത്തിന് ഇരയാകുന്നത് പുതിയ കാര്യമല്ല. ഒരു മൗലവിയുടെ മകനായിട്ടും ഇര്‍ഫാന്‍ പത്താന്‍ രക്ഷാബന്ധന്‍ ആഘോഷിച്ചതും, ഭാര്യ കൈ മറക്കാത്ത വസ്ത്രം ഇട്ടു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതും അവരെ ചൊടിപ്പിച്ചിരുന്നു. ഭാര്യ കൈയില്ലാത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതു കൊണ്ട് തന്നെയാണ് മുഹമ്മദ് സമിയും ആക്രമിക്കപ്പെട്ടത്.

Latest Stories

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും