ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ധോണിയും, ക്രിക്കറ്റ് ലോകം ആവേശത്തില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യയുടെ  ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ മുഖ്യ റോള്‍ വഹിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയും. കളിക്കാരനായല്ല കമന്ററി ബോക്‌സിലാണ് ധോണി ചരിത്ര ടെസ്റ്റിന് സാക്ഷിയാകാനെത്തുക.

മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ധോണി അടക്കമുളള ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍മാരെ ഗസ്റ്റ് കമന്റേറ്റര്‍മാരായി എത്തിക്കുന്നത്. ടെസ്റ്റ് തുടങ്ങുന്ന ഈ മാസം 22-ന് ആദ്യ ദിവസം ധോണിയെ കമന്ററി ബോക്‌സില്‍ കാണാം.

ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യയുടെ മുന്‍ നായകന്‍മാരെയെല്ലാം ഇത്തരത്തില്‍ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് മുന്‍താരങ്ങള്‍ കമന്ററി ബോക്‌സിലിരുന്ന് സംസാരിക്കും.

ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍മാരും ദേശീയഗാനം പാടാന്‍ ഗ്രൗണ്ടിലിറങ്ങും. ലോക കപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇതാദ്യമായാണ് കമന്ററി ബോക്‌സില്‍ കളി പറയാനെത്തുന്നത്.

ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഇന്ത്യയുടെ ഐതിഹാസികമായ കൊല്‍ക്കത്ത ടെസ്റ്റ് വിജയത്തെ കുറിച്ച് ടീം അംഗങ്ങളായിരുന്ന വിവിഎസ് ലക്ഷ്മ്ണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്