CSK VS SRH: ചരിത്രത്തില്‍ ഇടംപിടിച്ച് എംഎസ് ധോണി, രോഹിതിനും കോഹ്ലിക്കുമൊപ്പം ഇനി തലയും, കയ്യടിച്ച് ആരാധകര്‍

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഇന്നത്തെ മത്സരത്തില്‍ പുതിയ റെക്കോഡ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇറങ്ങുന്നതോടെ കരിയറിലെ 400-ാമത്തെ ടി20 മത്സരമാണ് ധോണി ഇന്ന് കളിക്കുന്നത്. ഈ നേട്ടത്തില്‍ എത്തുന്ന നാലാമത്ത ഇന്ത്യന്‍ താരം കൂടിയാണ് ധോണി. രോഹിത് ശര്‍മ(456), ദിനേഷ് കാര്‍ത്തിക്ക്(412), വിരാട് കോഹ്ലി(408) തുടങ്ങിയവരാണ് ഇതിന് മുന്‍പ് 400 ടി20 മത്സരങ്ങള്‍ പിന്നിട്ട താരങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ എറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോഡ് വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനാണ്.

695 ടി20 മത്സരങ്ങളാണ് പൊളളാര്‍ഡ് തന്റെ കരിയറില്‍ കളിച്ചത്. വിന്‍ഡീസ് ടീമില്‍ സഹതാരമായിരുന്ന ഡ്വെയ്ന്‍ ബ്രാവോ 582 ടി20 കളിച്ച് പൊളളാര്‍ഡിന് പിന്നില്‍ രണ്ടാമത് നില്‍ക്കുന്നു. 557 ടി20 കളിച്ച പാകിസ്ഥാന്‍ മുന്‍താരം ഷോയിബ് മാലിക്കാണ് ഇവര്‍ക്ക് പിന്നിലുളളത്. നിലവില്‍ ക്രിക്കറ്റില്‍ തുടരുന്ന താരങ്ങളില്‍ റസല്‍ 546 ടി20 മത്സരങ്ങളുമായി മുന്നില്‍ നില്‍ക്കുന്നു.

400 ടി220 മത്സരങ്ങളില്‍ നിന്നായി 7566 റണ്‍സാണ് എംഎസ് ധോണി നേടിയിട്ടുളളത്. 38 ശരാശരിയും 135 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. 28 അര്‍ധശതകങ്ങള്‍ ധോണി തന്റെ ടി20 കരിയറില്‍ നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 227 ക്യാച്ചുകളും 91 സ്റ്റംപിങ്ങുകളും സ്വന്തം പേരിലുണ്ട്. അഞ്ച് തവണയാണ് സിഎസ്‌കെ ടീമിനെ ധോണി ഐപിഎല്‍ കിരീട നേട്ടത്തില്‍ എത്തിച്ചിട്ടുളളത്. 40 വയസ് പിന്നിട്ട കളിക്കാരില്‍ നിലവില്‍ ധോണി മാത്രമാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്നത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു