ട്രോളന്മാർക്ക് മുഹമ്മദ് ഷമിയുടെ വക സമ്മാനം, സഞ്ജയ് മഞ്ജരേക്കറെ എയറിൽ കേറ്റി താരം; സംഭവം ഇങ്ങനെ

കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് മുഹമ്മദ് ഷമി. എന്നാൽ അതിന് ശേഷം പരിക്ക് മൂലം ഒരു വർഷത്തോളം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കിൽ നിന്ന് മുക്തി നേടി ഇപ്പോൾ തകർപ്പൻ തിരിച്ച് വരവ് താരം രഞ്ജി ട്രോഫിയിൽ നടത്തിയിരുന്നു. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസ് താരമായ ഷമിയെ ഇത്തവണത്തെ റീടെൻഷനിൽ ടീം നിലനിർത്തിയിരുന്നില്ല.

ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ വില കുറയുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ.

സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ:

“ഷമിയെ തട്ടകത്തിലെത്തിക്കാന്‍ എല്ലാ ടീമുകള്‍ക്കും തീര്‍ച്ചയായും താല്‍പര്യമുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കിന്റെ ചരിത്രം നോക്കിയാല്‍ സീസണില്‍ വിലയില്‍ ഇടിവ് സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഷമി ഒരുപാട് കാലമെടുത്തിരുന്നു. ഇനി ഏതെങ്കിലും ടീം സ്വന്തമാക്കിയാലും സീസണിന്റെ പകുതിക്ക് വെച്ച് അദ്ദേഹത്തെ വീണ്ടും നഷ്ടപ്പെട്ടാല്‍ അത് തിരിച്ചടിയാവും. ആ റിസ്‌ക് കണക്കിലെടുത്താല്‍ ലേലത്തില്‍ ഷമിയുടെ വിലകുറയുമെന്നാണ് തോന്നുന്നത്” ഇതായിരുന്നു സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്.

ഇതിനെതിരെ മുഹമ്മദ് ഷമി രംഗത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം സഞ്ജയ്‌ക്കുള്ള മറുപടി നൽകി.

മുഹമ്മദ് ഷമിയുടെ കുറിപ്പ് ഇങ്ങനെ:

“നമസ്‌കാരം ബാബ, കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും സൂക്ഷിക്കുക. അത് സഞ്ജയ് ജിക്ക് ഉപകാരപ്പെടും. ഇനി ആര്‍ക്കെങ്കിലും നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ സാറിനെ പോയി കാണേണ്ടതാണ്” മുഹമ്മദ് ഷമി കുറിച്ചു.

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ