IPL 2025: തീപ്പൊരി ടീം, മുംബൈ പഴയ പ്രതാപത്തിലേക്ക്, എതിരാളികള്‍ കിടുങ്ങും

ഐപിഎല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പുതിയ സീസണിനായി മുംബൈ ഇന്ത്യന്‍സ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച മെഗാ ലേലത്തില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ട്രെന്റ് ബോള്‍ട്ട്, വില്‍ ജാക്ക്സ്, റീസ് ടോപ്ലി തുടങ്ങി നിരവധി താരങ്ങളെ ടീമിലെത്തിച്ചു.

മുംബൈ സ്‌ക്വാഡ് സജ്ജീകരിച്ചതോടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതയുള്ള പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിച്ചു. രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും മുംബൈ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നു കൈഫ് അഭിപ്രായപ്പെട്ടു.

ഇത്തവണ തിലക് വര്‍മ്മയും രോഹിത് ശര്‍മ്മയും ഓപ്പണ്‍ ചെയ്യുന്നത് ഞാന്‍ കാരുതുന്നു. അതിനുശേഷം സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ വരും. അവന്‍ എപ്പോഴും മൂന്നാം നമ്പറില്‍ പൊതുവെ നന്നായി കളിക്കും. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും അതിനുശേഷം ജാക്‌സും വരും,’ കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

കൂടാതെ, മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് ആക്രമണത്തെക്കുറിച്ചും കൈഫ് സംസാരിച്ചു. ‘ഒന്നോ രണ്ടോ കളിക്കാരെ മാറ്റിനിര്‍ത്തിയാല്‍, അവരുടെ എല്ലാ കളിക്കാരും മാച്ച് വിന്നര്‍മാരാണ്. ബോളിംഗ് നന്നായി ക്രമീകരിച്ചിട്ടുണ്ട്. ദീപക് ചാഹര്‍ വളരെ നന്നായി ബൗള്‍ ചെയ്യുന്നു. ചെന്നൈയ്ക്ക് വേണ്ടി അദ്ദേഹം അത് ചെയ്തു. ട്രെന്റ് ബോള്‍ട്ടും ബുംറയും ഒരുമിച്ച് പന്തെറിയുന്നത് നിങ്ങള്‍ കാണും.’

‘മുംബൈ ഇന്ത്യന്‍സിന്റെ ഒരു ദൗര്‍ബല്യം മികച്ച സ്പിന്നറുടെ അഭാവമായിരുന്നു. മിച്ചെല്‍ സാന്റ്‌നര്‍ വന്നതോടെ അതും പരിഹരിക്കപ്പെട്ടു’, കൈഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു'; ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയല്‍: വാട്സാപ്പിലൂടെ ലഭിച്ച ഫോട്ടോ പരാതികളില്‍ 30.67 ലക്ഷം പിഴയിട്ടു; ഫോട്ടോ പകര്‍ത്തി അയച്ചവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? പിന്നെ രേണു സുധിയെ മാത്രം ആക്രമിക്കുന്നത് എന്തിന്: ജിപ്‌സ ബീഗം

ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്; പാപ്പയുടെ കാർമികത്വത്തിൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബസിലിക്കയിൽ കു​​​​ർ​​​​ബാ​​​​ന

IPL UPDATES: 2026 ൽ തുടരുമോ അതോ തീരുമോ? ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് പുറത്ത്

RR UPDATES: ആ കാര്യം അംഗീകരിക്കാൻ ആകില്ല, തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിയത് അതുകൊണ്ട്: സഞ്ജു സാംസൺ

ഭാര്യ ആകാനുള്ള യോഗ്യതകള്‍ രശ്മികയ്ക്കുണ്ടോ? ഭാര്യയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ..; മറുപടിയുമായി വിജയ് ദേവരകൊണ്ട

25 കോടിയോളം പ്രതിഫലം രവി മോഹന് കൊടുത്ത രേഖകളുണ്ട്, സഹതാപത്തിനായി ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..; ആര്‍തിയുടെ അമ്മ

'രാഹുല്‍ പറഞ്ഞത് കള്ളം; വിദേശകാര്യമന്ത്രിക്കെതിരെയുള്ള ആരോപണം യഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്'; എസ് ജയശങ്കറിനെ പിന്തുണച്ച് പ്രസ്താവനയുമായി വിദേശകാര്യമന്ത്രാലയം

IPL ELEVEN: ഗിൽക്രിസ്റ്റിന്റെ ഓൾ ടൈം ഇന്ത്യൻ പ്രീമിയർ ലീഗ് ഇലവൻ, കോഹ്‌ലിക്ക് ഇടമില്ല; ധോണിയും രോഹിതും ടീമിൽ; മുൻ ആർസിബി നായകനെ ഒഴിവാക്കിയത് ഈ കാരണം കൊണ്ട്