ഇന്ത്യയുടെ അന്തകനാകാന്‍ അവന്‍ തിരിച്ചെത്തുന്നു; ഓസീസ് സ്റ്റാര്‍ പേസര്‍ ആദ്യ ടെസ്റ്റ് മുതല്‍ ഉണ്ടാകും

ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ടെസ്റ്റ് ടീമില്‍ ഉടന്‍ തന്നെ ജോയിന്‍ ചെയ്യും. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20ക്കു ശേഷം വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് സ്റ്റാര്‍ക്ക് ടീമില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ സ്റ്റാര്‍ക്ക് എപ്പോള്‍ ടീമില്‍ തിരികെയെത്തും എന്നത് സംബന്ധിച്ചും അവ്യക്തതയുണ്ടായിരുന്നു. അതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

അഡ്‌ലെയ്ഡില്‍ 17ന് ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനു മുന്നോടിയായി തിങ്കളാഴ്ച സ്റ്റാര്‍ക്ക് ടീമിനൊപ്പം ചേരും. കുടുംബാംഗത്തിന്റെ അസുഖത്തെ തുടര്‍ന്നായിരുന്നു സ്റ്റാര്‍ക്ക് ടീമില്‍ നിന്ന് അവധിയെടുത്തത്.താരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച എ ടീമിലെ ഓസീസ് താരങ്ങള്‍ സിഡ്നിയില്‍ നിന്നും അഡ്ലെയ്ഡിലേക്കു തിരിക്കും. അവര്‍ക്കൊപ്പമായിരിക്കും താന്‍ വരികയെന്ന് സ്റ്റാര്‍ക്ക് ടീം മാനേജ്മെന്റിനെ അറിയിച്ചു. നിലവില്‍ ഇന്ത്യ എ ടീമിനെതിരേ ഓസീസ് എ ടീം ത്രിദിന പരിശീലന മല്‍സരം കളിക്കുകയാണ്. മല്‍സരം ഇന്ന് അവസാനിക്കും.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ്‌ലെയ്ഡ്
ഓവലിലാണ് തുടക്കമാകുക. ഈ ടെസ്റ്റിന് ശേഷം കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു