അവനായിരിക്കണം ഇന്ത്യയുടെ അടുത്ത നായകന്‍; വിലയിരുത്തലുമായി മൈക്കല്‍ വോണ്‍

തങ്ങളുടെ കന്നിസീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യ അടുത്ത നായകനാക്കണമെന്ന അഭിപ്രായവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് ആരെയെങ്കിലും തേടുന്നുണ്ടെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അപ്പുറം ആരെയും പരിഗണിക്കേണ്ടതില്ലെന്നു വോണ്‍ അഭിപ്രായപ്പെട്ടു.

‘പുതിയ ഫ്രാഞ്ചൈസിക്കായി ഉജ്വല നേട്ടമാണു ഹാര്‍ദ്ദിക് കൈവരിച്ചിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കില്‍ ഹാര്‍ദിക്കിന് അപ്പുറത്തേക്കു മറ്റൊരാളെ ഞാന്‍ നോക്കുക പോലുമില്ല.’

‘ഹാര്‍ദിക്കിന്റെ മാനസിക നില അംഗീകരിക്കേണ്ടതാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്തൊക്കെ പാഠങ്ങള്‍ ഹാര്‍ദിക് മുംബൈയില്‍നിന്നു പഠിച്ചിരിക്കും എന്നു ഞാന്‍ ഓര്‍ത്തുപോകുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ് ക്രിക്കറ്റ് ആസ്വദിച്ചു കളിക്കുന്ന ടീമാണെന്നു തോന്നി. മാനസികാവസ്ഥ മികച്ചതാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ കളിക്കാനാകൂ’ വോണ്‍ വിലയിരുത്തി.

ഐപിഎല്‍ സീസണില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഹാര്‍ദ്ദിക്, അനില്‍ കുംബ്ലെ, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഐപിഎല്‍ ഫൈനലില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ഇത്തവണ ചാമ്പ്യന്‍ കുതിപ്പാണ് ഗുജറാത്ത് നടത്തിയത്. എതിരാളികളെയെല്ലാം കടത്തിവെട്ടിയ ഗുജറാത്ത് 14 മത്സരത്തില്‍ നാല് മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. 10 ടീമുകള്‍ മാറ്റുരച്ച തീപ്പൊരി പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് കപ്പടിച്ചത്. ആവേശ ഫൈനല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുജറാത്തിന്റെ ഏകപക്ഷീയ പ്രകടനമാണ് കാണാനായത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു