'ഇംഗ്ലണ്ടിലും കൂടി ജയിച്ചു കാണിക്കൂ, എങ്കില്‍ സമ്മതിക്കാം'; ഇന്ത്യയെ വെല്ലുവിളിച്ച് മൈക്കല്‍ വോണ്‍

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പര നേടിയെങ്കിലും ഇന്ത്യന്‍ ടീമാണ് ഏറ്റവു മികച്ചതെന്ന് പറയാറായിട്ടില്ലെന്ന് മുന്‍ ഇംഗ്ലണ്ട താരം മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിലും കൂടി പരമ്പര നേടി കാണിച്ചാല്‍ ഇന്ത്യ ഈ യുഗത്തിലെ ഏറ്റവും മികച്ച ടീമാണെന്ന് അംഗീകരിക്കാമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.

“ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഒരുപാട് മികച്ച ടീമായിരുന്നു ഇന്ത്യ. അവസാന മൂന്നു ടെസ്റ്റുകളില്‍ അവര്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുവിട്ടു. ഇനി ഇംഗ്ലണ്ടിലും പരമ്പര വിജയിക്കാനായാല്‍ ഒരു സംശയവും വേണ്ട ഈ യുഗത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നു സമ്മതിക്കാം. പക്ഷെ സ്വിങിങ് ബോളുകള്‍ക്കെതിരേ എന്തെങ്കിലും ചെയ്യാനായാല്‍ മാത്രമേ ഇന്ത്യക്കു അതിനു കഴിയൂ.”

“ഇത്രയും വലിയൊരു പരമ്പരയില്‍ ഇംഗ്ലണ്ട് ചില പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കുകയും ടീമിനെ റൊട്ടേറ്റ് ചെയ്യുകയും ചെയ്തതു ശരിയായില്ല. ഇന്ത്യയെപോലൊരു മികച്ച ടീമിനെതിരേ എന്തുകൊണ്ടാണ് ഇംഗ്ലണ്ട് റൊട്ടേറ്റിംഗ് രീതി കൈക്കൊണ്ടതെന്ന് മനസിലാകുന്നില്ല.” വോണ്‍ പറഞ്ഞു.

മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ വിജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. കൂടാതെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ പ്രവേശിച്ചു. ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളി.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു